Follow KVARTHA on Google news Follow Us!
ad

ആനുകൂല്യങ്ങള്‍ ലഭിച്ചില്ല; മതം മാറിയവര്‍ വീണ്ടും ഇസ്ലാം മതം സ്വീകരിച്ചു

ആഗ്ര: (www.kvartha.com 02/05/2015) ആഗ്രയില്‍ 17 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ആConversion, Muslim, Hindu, Agra, VHP,

ആഗ്ര: (www.kvartha.com 02/05/2015) ആഗ്രയില്‍ 17 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ആഗ്രയിലെ മഹുവര്‍ ലതിയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച മുസ്ലീം പണ്ഡിതരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഇതില്‍ ഉള്‍പ്പെടും.

മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഹിന്ദുമതത്തിലേയ്ക്ക് മാറിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ഭാര്യ ഭര്‍ത്താക്കന്മാരുടെ നിക്കാഹും ചടങ്ങുകള്‍ക്കിടയില്‍ നടത്തിക്കൊടുത്തു. ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നിക്കാഹ് അസാധുവായതിനാലാണ് ഇതെന്ന് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതന്‍ വ്യക്തമാക്കി.

ഡിസംബര്‍ മാസത്തിലായിരുന്നു ഇവര്‍ ഹിന്ദു മതം സ്വീകരിച്ചത്. മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ വീണ്ടും ഇസ്ലാമിലേയ്ക്ക് മടങ്ങിവന്നതെന്ന് സംഘത്തിലൊരാള്‍ പറഞ്ഞു.

മതം മാറിയാല്‍ ഞങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന് ഹിന്ദു സംഘടനകള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മതം മാറ്റത്തിന് ശേഷം അവര്‍ വാഗ്ദാനം പാലിച്ചില്ല- മതം മാറിയ ഒരാള്‍ പറഞ്ഞു.

തെരുവുകളില്‍ സര്‍ക്കസ് കളിച്ച് ഉപജീവനം നടത്തിയിരുന്ന നാറ്റ് സമുദായത്തില്‌പെട്ടവരാണിവര്‍. സ്വന്തം സമുദായത്തില്‌പെട്ട ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക് നേരിട്ടപ്പോഴാണിവര്‍ വീണ്ടും ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായത്.
Conversion, Muslim, Hindu, Agra, VHP,

SUMMARY: Reports said these 17 Muslims from the “Nat” community—a nomadic group whose members earn a livelihood through street shows of their gymnastic skills—decided to reconvert after they were denied entry into a marriage ceremony of a member of the same community on the ground that they were no longer Muslims and that they would be allowed only after they became Muslims again.

Keywords: Conversion, Muslim, Hindu, Agra, VHP,