Follow KVARTHA on Google news Follow Us!
ad

ബേബി ഫുഡുകളില്‍ മൃഗങ്ങളുടെ എല്ലും മജ്ജയും പൊടിച്ച് ചേര്‍ക്കുന്നു

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബേബി ഫുഡുകള്‍ പൊന്നോമനകളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. ബേബി ഫുഡുകളില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങള്‍ ഗോതമ്പ്, അരി, റാഗി, സോയ Baby Food, Cheating, Animal, Doctor, Kerala, Medical, Advertisement, Cheating in Baby food.
ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവില്ല; എന്നിട്ടും കമ്പനികള്‍ കൊയ്യുന്നത് കോടികള്‍

മലപ്പുറം: (www.kvartha.com 18/05/2015) കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബേബി ഫുഡുകള്‍ പൊന്നോമനകളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. ബേബി ഫുഡുകളില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങള്‍ ഗോതമ്പ്, അരി, റാഗി, സോയ, പാല്‍പ്പൊടി, കോണ്‍, പഴങ്ങള്‍, പച്ചക്കറികള്‍, മിനറല്‍സ്, ചോളം, നവരനെല്ല്, വൈറ്റമിനുകള്‍ എന്നിവയെല്ലാമാണെന്നാണ് കമ്പനികള്‍ തന്നെ വിശദീകരിക്കുന്നത്.

എന്നാല്‍ ഗോതമ്പും അരിയും റാഗിയും പാലുമെല്ലാം ഒരുമിച്ച് ചേര്‍ത്താല്‍ വിപരീതഫലമാണ് ഉണ്ടാക്കുക. അപ്പോള്‍ പോഷകാഹാരമെന്ന നിലയില്‍ വിതരണം ചെയ്യുന്ന ബേബി ഫുഡുകള്‍ കാളകൂടമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബേബിഫുഡുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആവശ്യഘടകമേയല്ല. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുമില്ല. അത്തരത്തിലുള്ള പഠനങ്ങളും നടന്നിട്ടില്ല.

എന്നാല്‍ ദോശകരമാണെന്ന് ലോകാരോഗ്യസംഘടന വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്ററ്റീവ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി വിവി രാജ പറയുന്നത്. കമ്പനികള്‍ ഏതായാലും ഇവരുടെ ലക്ഷ്യം കുഞ്ഞുങ്ങളുടെ ആരോഗ്യമല്ല, ലാഭം മാത്രമാണ്. കമ്പോള സംസ്‌കാരത്തില്‍ ബേബിഫുഡുകള്‍ അഭിമാനത്തിന്റെ സിംബലായി മാറുകയാണ് വീട്ടമ്മമാര്‍ക്ക്. ഇതുവഴി കമ്പനികള്‍ വാരുന്നതോ കോടികളാണ്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഒരു കമ്പനിയുടേയും ബേബിഫുഡുകള്‍ വാങ്ങണമെന്ന് ഡോക്ടര്‍മാര്‍ ആരോടും നിര്‍ദേശിക്കാറില്ലെന്നാണ് ഐ എം എ വനിതാവിഭാഗം മുന്‍ സംസ്ഥാന പ്രസിഡന്റായ ഡോ പി എ ലളിത പറയുന്നത്. പരസ്യങ്ങളില്‍ ആകൃഷ്ടരായി മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങുകയാണ് ആളുകള്‍ ചെയ്യുന്നത്. അതിന് ഐ എം എയേയും അലോപ്പതി ഡോക്ടര്‍മാരെയും കുറ്റം പറയാനാകുമോ...? എന്നും അവര്‍ ചോദിക്കുന്നു.

ബേബി ഫുഡുകളില്‍ ചേര്‍ത്തിരിക്കുന്ന വിഭവങ്ങള്‍ കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് വിളയിച്ചെടുക്കുന്നവയല്ലെന്ന് ഒരു കമ്പനിയും ഉറപ്പ് നല്‍കുന്നില്ല. രാസവള, കീടനാശിനി മുക്തമല്ലാത്ത സാധനങ്ങള്‍ ഉണക്കിപ്പൊടിച്ചാല്‍ അത് ഉത്തമ ശിശു പോഷകാഹാരമാകുമോ? പ്രകൃതി ചികിത്സകനായ ഡോ. ജേക്കബ് വടക്കന്‍ചേരി ചോദിക്കുന്നു.

ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദഹനേന്ദ്രിയത്തിന് അരി, ഗോതമ്പ്, റാഗി, കോണ്‍ ഓയല്‍ എന്നിവയൊന്നും ദഹിപ്പിക്കാന്‍ കഴിയില്ല. പല്ല് വരുന്നത് വരെ മുലപ്പാലാണ് എല്ലാ സസ്തനികളുടേയും ഭക്ഷണം. ഈപ്രായത്തില്‍ കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ ദഹനത്തിന് തയ്യാറാകുകയോ ദഹന രസങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രാപ്തമാകുകയോ ചെയ്യുന്നില്ല. ഇത്തരം അവസ്ഥയില്‍ സകല പോഷകങ്ങളുടെയും വിരുദ്ധാഹാരക്കൂട്ട് പാഷാണത്തിന്റെ ഫലമാണ് ചെയ്യുക എന്നും അദ്ദേഹം പറയുന്നു. ബേബി ഫുഡുകളില്‍ രുചിക്ക് വേണ്ടി മൃഗങ്ങളുടെ എല്ലും മജ്ജയും പൊടിച്ച് ചേര്‍ക്കുന്നുണ്ടെന്നാണ് കോഴിക്കോട്ടെ ഡോ. പി കെ മുരളീധരന്റെ അഭിപ്രായം.

അമേരിക്കയിലെ കാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കുന്ന വിഷ ഭക്ഷണമാണ് സോയ. ഇത് ട്യൂമറും കാന്‍സറും ഉണ്ടാക്കാന്‍ പര്യാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബേബി ഫുഡുകളില്‍ ജി എം ഒ സോയ ചേര്‍ക്കുന്നത് കൊടും ചതിയും ലാഭക്കൊതി മൂത്ത കമ്പനികളുടെ ആര്‍ത്തിയും മാത്രമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോഴും മലയാളി ഉണ്ണികളെ ഊട്ടുന്നത് കാളകൂടം തന്നെയാണ്.
Baby Food, Cheating, Animal, Doctor, Kerala, Medical, Advertisement, Cheating in Baby food.

Keywords: Baby Food, Cheating, Animal, Doctor, Kerala, Medical, Advertisement, Cheating in Baby food.