Follow KVARTHA on Google news Follow Us!
ad

സെക്‌സ് ആവശ്യപ്പെട്ടയാളെ വിളിച്ചുവരുത്തി കൈവെട്ടിയ കേസ്; 12കാരനും സുഹൃത്തും ജയിലില്‍

അബൂദാബി: (www.kvartha.com 25.05.2015) എമിറേറ്റി യുവാവിന്റെ കൈവെട്ടിയ കേസില്‍ 12കാരനും സുഹൃത്തായ 18കാരനും ജയില്‍ ശിക്ഷBoys jailed for chopping off man’s hand with cleaver
അബൂദാബി: (www.kvartha.com 25.05.2015) എമിറേറ്റി യുവാവിന്റെ കൈവെട്ടിയ കേസില്‍ 12കാരനും സുഹൃത്തായ 18കാരനും ജയില്‍ ശിക്ഷ. കുറ്റാരോപിതര്‍ കുറ്റവാളികളാണെന്ന് അബൂദാബി ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് 18കാരന് ഒരു വര്‍ഷം തടവ് വിധിച്ചത്. 12കാരനെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.

ജയില്‍ ശിക്ഷയെ കൂടാതെ 50,000 ദിര്‍ഹം ദിയാധനമായി നല്‍കാനും കോടതി വിധിച്ചു. തന്റെ കക്ഷിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ആത്മരക്ഷാര്‍ത്ഥം ആക്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മള്‍ട്ടി പ്ലെയര്‍ ഗെയിം കളിക്കുന്നതിനിടയിലാണ് 12കാരന്‍ യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും സ്ഥിരമായി ചാറ്റ് ചെയ്തു. ചാറ്റിനിടയില്‍ യുവാവ് 12കാരനോട് തനിക്ക് സെക്‌സിലേര്‍പ്പെടാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. 12കാരന്റെ ക്ഷണപ്രകാരം യുവാവ് അബൂദാബിയിലെത്തി.

ഒരു ഒറ്റപ്പെട്ട വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ യുവാവ് 12കാരനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ 12കാരന്റെ സുഹൃത്ത് രംഗത്തെത്തുകയും വെട്ടുകത്തിക്ക് യുവാവിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ഓടി രക്ഷപ്പെട്ടു എന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഈ കഥ വിശ്വസിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 12കാരനും സുഹൃത്തും നടത്തിയ ആക്രമണത്തില്‍ യുവാവിന്റെ കൈപത്തി അറ്റുപോവുകയും കരളിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മൃതപ്രായനായ യുവാവ് നിരങ്ങിനീങ്ങി റോഡിലെത്തുകയും ചില െ്രെഡവര്‍മാരുടെ സഹായത്തോടെ പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു. ഇതിനിടെ പന്ത്രണ്ടുകാരനും സുഹൃത്തും യുവാവിന്റെ ഫോണ്‍ കൈക്കലാക്കിയിരുന്നു.
UAE, Convicted, 12-year-old, Teenage, Prison, Hacking off, Hand,

SUMMARY: A 12-year-old boy and his teenage friend have been convicted and detained for hacking off the hand of a man they met while playing video games online.

Keywords: UAE, Convicted, 12-year-old, Teenage, Prison, Hacking off, Hand,