Follow KVARTHA on Google news Follow Us!
ad

ദമാമില്‍ ചാവേര്‍ എത്തിയത് സ്ത്രീ വേഷത്തില്‍; പള്ളിക്കകത്ത് കടക്കാനുള്ള ശ്രമം സുരക്ഷ സൈനീകര്‍ തടഞ്ഞതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ജിദ്ദ: (www.kvartha.com 30/05/2015) സ്ത്രീ വേഷത്തിലെത്തിയ ചാവേര്‍ ആണ് കഴിഞ്ഞ ദിവസം ദമ്മാമിലെ അല്‍ അനൗദ് പള്ളിക്ക് പുറത്ത് സ്വയം പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Saudi Arabia, Dammam, Al Anoud Mosque, Suicide Bomber, Suicide blast,
ജിദ്ദ: (www.kvartha.com 30/05/2015) സ്ത്രീ വേഷത്തിലെത്തിയ ചാവേര്‍ ആണ് കഴിഞ്ഞ ദിവസം ദമ്മാമിലെ അല്‍ അനൗദ് പള്ളിക്ക് പുറത്ത് സ്വയം പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് തൊട്ടുമുന്‍പായാണ് കാറില്‍ ചാവേര്‍ എത്തിയത്.

സ്ത്രീകളുടെ പാര്‍ത്ഥന സ്ഥലത്തേയ്ക്ക് നടന്ന ചാവേര്‍ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് പുരുഷന്മാരുടെ ഗേറ്റിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇതിലെ പ്രവേശനം നിഷേധിച്ചതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ചാവേറിനെ തടഞ്ഞു.

തുടര്‍ന്നിയാള്‍ കാറിലേയ്ക്ക് മടങ്ങിപ്പോയി. അവിടെ വെച്ചാണ് സ്‌ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന കാറുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ചാവേര്‍ പള്ളിക്ക് അകത്തുകടന്നിരുന്നുവെങ്കില്‍ വന്‍ ദുരന്തമാകും സംഭവിക്കുക.

4 പേരാണ് വെള്ളിയാഴ്ച അല്‍ അനൗദ് പള്ളിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ചാവേറും ഉള്‍പ്പെടും. 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ ചാവേര്‍ ആക്രമണമാണിത്.
Saudi Arabia, Dammam, Al Anoud Mosque, Suicide Bomber, Suicide blast,

SUMMARY: JEDDAH: Three people were killed when a suicide bomber blew himself up outside the Anoud Mosque in Dammam while the Friday congregational prayer was under way, the Interior Ministry said.

Keywords: Saudi Arabia, Dammam, Al Anoud Mosque, Suicide Bomber, Suicide blast,