Follow KVARTHA on Google news Follow Us!
ad

വിനോദ യാത്രക്കാരിയെ കയറിപ്പിടിച്ചു; നാലംഗ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

വിനോദ യാത്രാ സംഘത്തിലെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ടു പേരെ അടിമാലി പോലിസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴയില്‍ നിന്നു വന്ന കുടുംബത്തിലെ പെണ്‍കുട്ടിയേയാണ് പ്രാദേശിക Kerala, Idukki, Arrest, Police, SI, Girls, Disturbing, Tourist, Natives, Accuse,
ഇടുക്കി: (www.kvartha.com 26.05.2015) വിനോദ യാത്രാ സംഘത്തിലെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ടു പേരെ അടിമാലി പോലിസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴയില്‍ നിന്നു വന്ന കുടുംബത്തിലെ പെണ്‍കുട്ടിയേയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കയറിപ്പിടിച്ചത്. പെണ്‍കുട്ടി റോഡരുകില്‍ ഛര്‍ദ്ദിച്ചു കൊണ്ട് നില്‍ക്കവെ പിന്നില്‍ നിന്നും പ്രതികള്‍ പിടിക്കുകയായിരുന്നു.

Kerala, Idukki, Arrest, Police, SI, Girls, Disturbing, Tourist, Natives, Accuse, പെണ്‍കുട്ടി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും വാഹനങ്ങളില്‍ വന്നവരും പ്രതികളെ തടഞ്ഞു വച്ചു. പ്രതികളെ സഹായിക്കാനെത്തിയ ചിലരും നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടിമാലി പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

കൂടാതെ പ്രാദേശിക നേതാവിന്റെ ബന്ധുവിനെ പിടികൂടാനായില്ല. ഇതോടെ പ്രതികള്‍ക്കെതിരെ 354 ഐപിസി പ്രകാരം പീഡനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ  ലീഗ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി. സംഭവത്തില്‍ രാത്രി വൈകി പീഡനത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. രക്ഷപ്പെട്ട രണ്ടു പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അടിമാലി എസ്.ഐ ലാല്‍ .സി .ബേബി പറഞ്ഞു.

Keywords: Kerala, Idukki, Arrest, Police, SI, Girls, Disturbing, Tourist, Natives, Accuse,  2 arrested for disturbing tourists.