Follow KVARTHA on Google news Follow Us!
ad

ഈജിപ്ഷ്യന്‍ പതാക വസ്ത്രമാക്കി; ബെല്ലി നര്‍ത്തകിക്ക് ജയില്‍ ശിക്ഷ

കെയ്‌റോ: (www.kvartha.com 21/04/2015) ഈജിപ്ഷ്യന്‍ പതാകയെ അപമാനിച്ചുവെന്ന കുറ്റത്തിന് ബെല്ലി നര്‍ത്തകിയായ സഫിനാസിന് ജയില്‍ ശിക്ഷ. Egypt, Belly Dancer, National Flag, Dance,
കെയ്‌റോ: (www.kvartha.com 21/04/2015) ഈജിപ്ഷ്യന്‍ പതാകയെ അപമാനിച്ചുവെന്ന കുറ്റത്തിന് ബെല്ലി നര്‍ത്തകിയായ സഫിനാസിന് ജയില്‍ ശിക്ഷ. 6 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമേ 15,000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയായി നല്‍കാനും കെയ്‌റോ കോടതി ഉത്തരവിട്ടു.

അര്‍മേനിയന്‍ പൗരയായ സഫിനാസ് ഈജിപ്തിലെ അറിയപ്പെടുന്ന ബെല്ലി നര്‍ത്തകിയാണ്. അതേസമയം ഈജിപ്ഷ്യന്‍ പതാക കൊണ്ടുള്ള ഫാഷന്‍ വസ്ത്രം ധരിക്കുക മാത്രമാണ് സഫിനാസ് ചെയ്തതെന്നും അവര്‍ക്ക് മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ 30കാരിയായ നര്‍ത്തകി വിദേശിയാണെന്നും അവര്‍ക്ക് ഈജിപ്തിലെ നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ അഭിഭാഷകന്റെ വാദങ്ങളെ തള്ളിയ കോടതി നര്‍ത്തകിക്ക് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
Egypt, Belly Dancer, National Flag, Dance,

SUMMARY:
Cairo: An Egyptian court on Monday sentenced celebrated belly dancer, Safinaz, to six months in prison on charges of insulting the national flag in a performance.

Keywords: Egypt, Belly Dancer, National Flag, Dance,