Follow KVARTHA on Google news Follow Us!
ad

മുല്ലപ്പൂ ചൂടിയ വേശ്യകള്‍ എവിടെ ?

തലയില്‍ മുല്ലപ്പൂ ചൂടി തിളങ്ങുന്ന തുണി ചുരുളുകള്‍കൊണ്ട് മേനി മറച്ച് വലിയൊരു വട്ടചിരിയുമായി കവലകള്‍ തോറും അവരെ നാം കാണുമായിരുന്നു. ആണുങ്ങളെ വലയിട്ടുപിടിക്കുവാന്‍ ഇറങ്ങിതിരിച്ചവരെന്ന prostitution, flower, bus stand, women, man, Railway station
നിഷ മോഹനന്‍

(www.kvartha.com 12/04/2015) തലയില്‍ മുല്ലപ്പൂ ചൂടി തിളങ്ങുന്ന തുണി ചുരുളുകള്‍കൊണ്ട് മേനി മറച്ച് വലിയൊരു വട്ടചിരിയുമായി കവലകള്‍ തോറും അവരെ നാം കാണുമായിരുന്നു. ആണുങ്ങളെ വലയിട്ടുപിടിക്കുവാന്‍ ഇറങ്ങിതിരിച്ചവരെന്ന പഴികേട്ട് മടുത്ത ആ പെണ്‍ഉടലുകള്‍ ഇന്ന് കേരളത്തിലെ ഒരു അപൂര്‍വ കാഴ്ചയായി മാറിയിരിക്കുന്നു. വൈകുന്നേരങ്ങളില്‍ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ചിരുന്നവരാണീ സ്ത്രീകള്‍. തെരുവുവേശ്യാവ്യത്തി, മദ്യം, മയക്കുമരുന്ന് വില്‍പന തുടങ്ങിയ പ്രവര്‍ത്തികളില്‍ ശിക്ഷിക്കപ്പെട്ട് എത്തുന്ന വനിതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നതായിട്ടാണ് ജയിലില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

അടുത്തകാലത്തായി വനിതാ തടവുകാരുടെ എണ്ണത്തില്‍ വളരെയധികം കുറവ് വന്നിട്ടുണ്ട്. ഈ കുറവ് സംസ്ഥാനത്തെ വികസനത്തിന്റെയും വളര്‍ച്ചയുടെയും സൂചകമായി അടയാളപെടുത്തുമ്പോള്‍ അതില്‍ എടുത്തുപറയേണ്ടത് തെരുവ് വേശ്യാവ്യത്തിയെ കുറിച്ചാണ്. തെരുവുവേശ്യാവ്യത്തിയില്‍ പിടിക്കപെടുന്ന സ്ത്രീകളുടെ എണ്ണം മുന്‍കാലങ്ങളില്‍ വളരെ വലുതായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം തൊഴിലിലേര്‍പെടുന്ന സ്ത്രീകള്‍ ഇന്ന് പൊതുവെ കുറവാണ്. തെരുവു സ്ത്രീകളുടെ എണ്ണം കുറഞ്ഞതോടൊപ്പം ഫ്‌ളാറ്റുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ തടിച്ച് കൊഴുക്കുന്നുണ്ടെന്നത് വാസ്തവമാണ്.

പോലീസിന്റെയും ക്യാമറകളുടെയും കണ്ണു വെട്ടിച്ച് സുരക്ഷിത താവളം തേടി പോകുന്ന സ്ത്രീകളും ഈ സംഘത്തോടൊപ്പമുണ്ട്. പിടിക്കപ്പെടുന്നതുവരെ സമൂഹം അവരെ തിരിച്ചറിയില്ലെന്ന ആശ്വാസം അവര്‍ക്കുമുണ്ട്. തെരുവുകളില്‍ ലൈംഗിക തൊഴിലാളികളായിരുന്ന ഗ്രാമീണ സ്ത്രീകള്‍ ഇന്ന് കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും പോലുള്ള സംരംഭങ്ങളില്‍ പങ്കാളികളായിട്ടുള്ളതായാണ് അറിയാന്‍ കഴിയുന്നത്. തെരുവു വേശ്യാവ്യത്തിക്ക് ഇറങ്ങിപുറപ്പെട്ട സ്ത്രീകളെ സംബന്ധിച്ച് ഒരു ഗ്ലാമറസായ ജോലിയെന്നത് ആവശ്യമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് കുറഞ്ഞ അദ്വാനത്തില്‍ പണം ലഭിക്കുന്ന പുതിയ സംരംഭങ്ങള്‍ ലഭിക്കുമ്പോള്‍ അവരത് ഏറ്റെടുക്കും. സമൂഹത്തിന് മുന്നിലെ അന്തസ് വലിയൊരളവുവരെ ഇത്തരത്തില്‍ സംരക്ഷിക്കാനും അവര്‍ക്കാകുന്നു.

മതപരമായ അനാചാരങ്ങളില്‍ നിന്നാണ് വേശ്യാവ്യത്തി വളര്‍ന്നു വന്നത്. എന്നാല്‍ പിന്നീടത് ടൂറിസത്തില്‍ പണമുണ്ടാക്കാനുള്ള ഉപകരണമായി ഉപയോഗിക്കപെടുകയാണുണ്ടായത്. ഇന്ത്യയില്‍ ദേവന്‍മാരുടെ ദാസികളായി ക്ഷേത്രത്തിലേക്ക് അര്‍പിക്കപെടുന്ന ശ്രൂദ്രസ്തീകളായിരുന്നു ദേവദാസികള്‍. ദേവന്‍മാരുടെ പ്രതിനിധികളെന്ന വിശേഷിപ്പിച്ചിരുന്ന സവര്‍ണരുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമായിരുന്നു ദേവദാസികള്‍. ദശരഥന്‍ ശ്രീരാമനുവേണ്ടി സജ്ജമാക്കിയ സേനയില്‍ സൗന്ദര്യവതികളായ യുവതികളെ കൂടി നിയമിച്ചിരുന്നു. കുരുക്ഷേത്ര യുദ്ധവേളയില്‍ പാണ്ഡപക്ഷത്തും കൗരവപക്ഷത്തും ദേവദാസികളെ നിറച്ച കുതിരവണ്ടികള്‍ അനുഗമിച്ചതായി പറയപെടുന്നു.

വേശ്യാവ്യത്തി മതപരമായ ആചാരങ്ങളിലൂടെ ഉടലെടുത്ത് ടൂറിസത്തിലെത്തിയിട്ടും തെരുവ് വേശ്യാവ്യത്തിയെ ഒരു സാമൂഹിക വിപത്തായി കണ്ട് ഒരു മാറ്റത്തിനുള്ള കാര്യമായൊരു ശ്രമം നമ്മുടെ നാട്ടില്‍ കാര്യമായി ഉണ്ടായില്ല. എന്നിരുന്നാലും''അഭിസാരികകളും മനുഷ്യരാണ്. ജീവിക്കാനുള്ള അവകാശം അവര്‍ക്കും ഭരണഘടന നല്‍കുന്നുണ്ട്. കേന്ദ്രസംസ്ഥാന ഗവര്‍മെന്റുകള്‍ അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ഗ്യാന്‍സുധാ മിശ്രയും അടങ്ങുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചും നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ഭരണകൂടങ്ങള്‍ പാലിക്കപെട്ടാല്‍ മാത്രമേ കവലകളില്‍ നിന്നും മാറ്റപെട്ടതുപോലെ, ഉപജീവനത്തിനായി ഫ്ലാറ്റുകളിലും ലോഡ്ജുകളിലും സ്ത്രീകള്‍ എത്തപെടാതെയാകൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Prostitution, Lodge, Molestation, Kerala, Woman, Job, Tourist, Liquor.

Post a Comment