Follow KVARTHA on Google news Follow Us!
ad

നിയമസഭാ മന്ദിരത്തില്‍ ഉര്‍വശിക്ക് നിലവിട്ടു; സ്പീക്കര്‍ ഇറങ്ങിപ്പോയി

നിയമസഭാ മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കറെയും നിയമസഭാ ജീവനക്കാരെയും ഞെട്ടിച്ച് പ്രമുഖ നടി ഉര്‍വശിയുടെ അപ്രതീക്ഷിത 'ഷോ'. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. നിയമസഭയിലെ ഇടതു Slip of the Tongue and steps; Famous actress Urvashi at Kerala assembly , Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 25/04/2015) നിയമസഭാ മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കറെയും നിയമസഭാ ജീവനക്കാരെയും ഞെട്ടിച്ച് പ്രമുഖ നടി ഉര്‍വശിയുടെ അപ്രതീക്ഷിത 'ഷോ'. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. നിയമസഭയിലെ ഇടതു സംഘടനയുടെ വനിതാ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഉര്‍വശി. സ്പീക്കര്‍ എന്‍ ശക്തനായിരുന്നു ഉദ്ഘാടകന്‍. ബാങ്ക്വറ്റ് ഹാളില്‍ സാമാജികരുടേതല്ലാത്ത പരിപാടികള്‍ നടത്തണമെങ്കില്‍ അതില്‍ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ പങ്കെടുത്തിരിക്കണം എന്നു നിര്‍ബന്ധമുണ്ട്. അതനുസരിച്ചാണ് സ്പീക്കറെ ക്ഷണിച്ചത്. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

ഉര്‍വശിയെ പങ്കെടുപ്പിക്കാന്‍ സഹായംതേടി സംഘാടകര്‍ സമീപിച്ചത് പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സിപിഎം എംഎല്‍എ വി ശിവന്‍കുട്ടിയുടെ ഭാര്യയുമായ ആര്‍ പാര്‍വതീ ദേവിയെയാണ്. പ്രത്യേക ക്ഷണിതാവായി അവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഉര്‍വശി രാവിലെതന്നെ എത്തി തലസ്ഥാന നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. സമയത്തു തന്നെ നിയസഭാ മന്ദിരത്തിലും എത്തി. കാറില്‍ നിന്ന് അവര്‍ ഇറങ്ങിയപ്പോള്‍തന്നെ സംഘാടകര്‍ അമ്പരന്നു. പെരുമാറ്റത്തിലെ അസ്വാഭാവികതയായിരുന്നു കാരണം. ഉര്‍വശിയെ ഇഷ്ടപ്പെടുന്നതുകൊണ്ട് നിരവധി ജീവനക്കാരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. മദ്യപിച്ചാണ് മുഖ്യാതിഥി എത്തിയിരിക്കുന്നത് എന്ന സംശയമുണ്ടായെങ്കിലും അത് ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ സംഘാടകര്‍ തീവ്രശ്രമം നടത്തി. എന്നാല്‍ പ്രസംഗം തുടങ്ങിയതോടെ കാര്യങ്ങള്‍ പിടിവിട്ടുപോയി.

നിയമസഭയിലെത്താന്‍ പേടിയായിരുന്നു എന്ന് അവര്‍ പറഞ്ഞു. ഇവിടെ പെണ്ണുങ്ങളെ കടിക്കുമെന്നോ പിടിക്കുമെന്നോ ഒക്കെ പറയുന്നു. പക്ഷേ, കരുത്തനായ എംഎല്‍എയുടെ ഭാര്യ കൂടെയുള്ളതാണ് ഒരു ധൈര്യം... എന്നിങ്ങനെ പോയി പ്രസംഗം. നാവു കുഴയുകയും ചെയ്തു. ഇതോടെ സ്പീക്കര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ചടങ്ങ് ഒരുവിധത്തില്‍ അവസാനിപ്പിച്ച് ഉര്‍വശിയെ കാറില്‍ കയറ്റി മടക്കി അയച്ച ശേഷം സ്പീക്കറോട് ഖേദം പ്രകടിപ്പിക്കാന്‍ സംഘാടകര്‍ ഓടി. പക്ഷേ, അദ്ദേഹം അപ്പോഴേക്കും ഓഫീസില്‍ നിന്നു പോയിരുന്നു.

Also Read:
ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുകയാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യം: പി.കെ. കുഞ്ഞാലിക്കുട്ടി
Keywords: Slip of the Tongue and steps; Famous actress Urvashi at Kerala assembly, Thiruvananthapuram, Kerala,