Follow KVARTHA on Google news Follow Us!
ad

ആയുധധാരിയായ അക്രമിയെ കൈക്കരുത്തില്‍ നേരിട്ട പോലീസുകാരി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആയുധധാരിയായ അക്രമിയെ കൈക്കരുത്തില്‍ നേരിട്ട പോലീസുകാരി സോഷ്യല്‍മീഡിയയില്‍ വൈറല്‍.Beijing, attack, Social Network, Injured, hospital, Treatment, World,
ബീജിംഗ്: (www.kvartha.com 17.04.2015) ആയുധധാരിയായ അക്രമിയെ കൈക്കരുത്തില്‍ നേരിട്ട പോലീസുകാരി സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഇരുപത്തിരണ്ടുകാരിയായ കായു പതിവു പട്രോളിംഗിനിടെയാണ് കത്തികളുമായി നില്‍ക്കുന്ന അക്രമിയെ വെറുംകൈകൊണ്ട് നേരിട്ടത്.

അക്രമിയുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ക്ക് ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിസോവു പ്രവിശ്യയിലാണ് സംഭവം. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആയിരക്കണക്കിനുപേരാണ് കണ്ടത്.

പതിവു പട്രോളിംഗിനിടെ കത്തികളുമായി നില്‍ക്കുന്ന അക്രമിയെ കണ്ട കായു ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അക്രമി അതിന് തയ്യാറായില്ല. ഇതോടെ കായു അക്രമിയുടെ അടുത്തേക്ക് നീങ്ങി. എന്നാല്‍ പോലീസുകാരി തനിക്കടുത്തേക്ക് നീങ്ങുന്നതു കണ്ട അക്രമി  തന്റെ കയ്യിലെ നീണ്ട കത്തി പോലീസുകാരിക്ക് നേരെ വീശിയെങ്കിലും അതൊന്നും കാര്യമാക്കാതെ കായു അക്രമിയെ നേരിടുകയായിരുന്നു.

അക്രമിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കായുവിന് കുത്തേല്‍ക്കുകയും ചെയ്തു. എന്നിട്ടും കായു പിന്‍മാറിയില്ല. ഇതിനിടെ വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന മറ്റുചില പോലീസുകാര്‍ കൂടി സ്ഥലത്തെത്തുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഷോള്‍ഡറിലും കൈയിലും പരിക്കേറ്റ കായുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമിയില്‍ നിന്ന് മൂന്നുകത്തികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഒരു കത്തിക്ക് അറുപതു സൈന്റീമീറ്ററിലധികം നീളമുണ്ടായിരുന്നു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യം എന്നാണ് കരുതുന്നത്.
Slice of the action: Young policewoman lauded as a hero in China after fighting off violent robber wielding 2ft machete with her BARE HANDS in five-minute struggle, Beijing, attack, Social Network, Injured, hospital, Treatment, World.

Also Read: 
കാഞ്ഞങ്ങാട് - കാണിയൂര്‍ പാത 50:50 വിഷയം മന്ത്രിസഭ പരിഗണിക്കും: മന്ത്രി രമേശ് ചെന്നിത്തല

Keywords: Slice of the action: Young policewoman lauded as a hero in China after fighting off violent robber wielding 2ft machete with her BARE HANDS in five-minute struggle, Beijing, attack, Social Network, Injured, hospital, Treatment, World.