Follow KVARTHA on Google news Follow Us!
ad

പോലീസ് മൂത്രം കുടിപ്പിച്ചു; തെരുവ് നായയുമായി ലൈംഗീക ബന്ധത്തിന് വിധേയനാക്കി; സാക്ഷിയുടെ അവസ്ഥ ഇതാണെങ്കില്‍ പ്രതിയുടെ കാര്യം പറയണോ?

മുംബൈ: (www.kvartha.com 28/04/2015) മുംബൈ സ്‌ഫോടനക്കേസുകളിലെ വാദി ഭാഗം സാക്ഷി കോടതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. Mumbai blasts cases, Witness, Sexual embarrassment, Stray Dog, Sex, Urine, Drink,
മുംബൈ: (www.kvartha.com 29/04/2015) മുംബൈ സ്‌ഫോടനക്കേസുകളിലെ വാദി ഭാഗം സാക്ഷി കോടതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. 12 വര്‍ഷം മുന്‍പ് പോലീസ് കസ്റ്റഡിയിലിരിക്കെ നടത്തിയ ക്രൂര മര്‍ദ്ദനത്തിന്റെ വിശദാംശങ്ങളാണ് സാക്ഷി പ്രത്യേക കോടതി മുന്‍പാകെ പറഞ്ഞത്.

കേസിലെ പ്രതികളില്‍ ഒരാളുടെ മൂത്രം കുടിപ്പിച്ചുവെന്ന് മാത്രമല്ല, തെരുവ് നായയുമായി ലൈംഗീക ബന്ധത്തിനും തന്നെ വിധേയനാക്കിയെന്നും ഇയാള്‍ പറഞ്ഞു.

ഗട്ടറിലെ വെള്ളവും മൂത്രവും എന്നെക്കൊണ്ട് കുടിപ്പിച്ചു. പ്രതികളില്‍ ഒരാളുടെ മൂത്രം എനിക്കും എന്റെ മൂത്രം അയാള്‍ക്കും നല്‍കി. തെരുവ് നായുമായി ഇരുവരേയും നിര്‍ബന്ധിപ്പിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടുവിച്ചു. 2003 ഏപ്രില്‍ 24 മുതല്‍ മേയ് 17 വരെയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം.

മൂന്ന് സ്‌ഫോടനക്കേസുകളിലായി 16 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 2002 ഡിസംബര്‍ 6 മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷന്‍ സ്‌ഫോടനം, 2003 ജനുവരി 27 വിലേ പാര്‍ലെ സ്‌ഫോടനം, 2003 മാര്‍ച്ച് 13 മുലുന്ദ് ട്രെയിന്‍ സ്‌ഫോടനം എന്നിവയാണ് കേസുകള്‍.

സിമി അംഗമായ സാഖിബ് നചാന്‍ എന്നയാളുടെ പങ്കിനെക്കുറിച്ചും സാക്ഷി തന്റെ പ്രസ്താവനയില്‍ വിവരിക്കുന്നുണ്ട്.
 Mumbai blasts cases, Witness, Sexual embarrassment, Stray Dog, Sex, Urine, Drink,

SUMMARY: A prosecution witness in a case involving three bombings in Mumbai has recently told a special court that the police had forced him to drink the urine of another accused and have “sex with a stray dog” when he was in custody 12 years ago.

Keywords: Mumbai blasts cases, Witness, Sexual embarrassment, Stray Dog, Sex, Urine, Drink,