Follow KVARTHA on Google news Follow Us!
ad

അറബ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന മൂന്നിലൊരു ഭാഗം മരുന്നുകളും വ്യാജം

അറബ് ലോകത്തേക്ക് വ്യാജവും മായം ചേര്‍ന്നതുമായ മരുന്നുകളുടെ കയറ്റുമതിയില്‍ പങ്കാളികളാകുന്ന മരുന്നു കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും ഗള്‍ഫ് ആരോഗ്യ കൗണ്‍സില്‍ മേധാവി തൗഫീഖ് Gulf, Health, One in three drugs fake in Arab world
റിയാദ്: (www.kvartha.com 18.04.2015) അറബ് ലോകത്തേക്ക് വ്യാജവും മായം ചേര്‍ന്നതുമായ മരുന്നുകളുടെ കയറ്റുമതിയില്‍ പങ്കാളികളാകുന്ന മരുന്നു കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും ഗള്‍ഫ് ആരോഗ്യ കൗണ്‍സില്‍ മേധാവി തൗഫീഖ് അഹ് മദ് ഖോജ ശക്തമായ മുന്നറിയിപ്പ് നല്‍കി. അറബ് രാജ്യങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്ന 35 ശതമാനം മരുന്നുകളും തീര്‍ത്തും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി മാര്‍ക്കറ്റില്‍ പിടിമുറുക്കുന്നതിനാല്‍ മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം സൗദി ഡ്രഗ്‌സ് അതോറിറ്റി നിരോധിച്ചിരുന്നു. വ്യാജ മരുന്നുകളുടെ കടന്നു കയറ്റം നിര്‍ത്തലാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സൗദി ഡ്രഗ്‌സ് അതോറിറ്റി സ്വീകരിക്കുമെന്നും 10 നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നുകള്‍ വ്യാജമാണൊ അല്ലയോ എന്നു തിരിച്ചറിയുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും ഡ്രഗ്‌സ് അതോറിറ്റി മേധാവി ഇബ്രാഹിം ജുഫ്ഫാലി പറഞ്ഞു.

Gulf, Health, One in three drugs fake in Arab world.


Keywords: Gulf, Health, One in three drugs fake in Arab world.