Follow KVARTHA on Google news Follow Us!
ad

യമനില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലിം സംഘടനകള്‍ക്ക് മടി

യമനില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലിം സംഘടനകള്‍ക്ക് മടി. സാധാരണ ഇത്തരം യുദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവിധ സംഘടനകളെല്ലാം No Malayali prayers for Yaman, Yaman, Muslim, Prayer, Malayali, Kerala.
കാസര്‍കോട്: (www.kvartha.com 16/04/2015) യമനില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലിം സംഘടനകള്‍ക്ക് മടി. സാധാരണ ഇത്തരം യുദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ മത സംഘടനകളെല്ലാം തന്നെ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളുമായി രംഗത്തുവരാറുണ്ട്. എന്നാല്‍ യമന്റെ കാര്യത്തില്‍ ഇതുവരെ ഏതെങ്കിലും മുസ്ലിം സംഘടനകള്‍ പ്രാര്‍ത്ഥനയ്ക്ക് പോലും ആ്ഹ്വാനം ചെയ്യാതിരിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയായിട്ടുണ്ട്.

പ്രാര്‍ത്ഥന ഏറ്റവും വലിയ ആയുദ്ധമായി കാണുന്ന മുസ്ലിം സമുദായം യമന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന മൗനം സംബന്ധിച്ച് ചില പൊതുചര്‍ച്ചകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യമന്റെ സുരക്ഷയില്‍ സൗദിയും സഖ്യകക്ഷികളും നടത്തുന്ന ഇടപെടലിന് മുസ്ലിം ലോകത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഈ സഹാചര്യത്തില്‍ യമന്‍ ജനതയ്ക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥന സൗദിക്കെതിരെയുള്ള പ്രതിഷേധമായി വ്യാഖ്യനിക്കപ്പെടുമോ എന്ന ചിന്തയാണ് പലസംഘടനകളേയും പ്രാര്‍ത്ഥന നടത്തുന്നതില്‍നിന്നും പിന്നോട്ട് വലിക്കുന്നത്.

സൗദിയെയും സംഖ്യകക്ഷികളേയും കുറ്റപ്പെടുത്തിയാല്‍ ഈ രാജ്യങ്ങളില്‍നിന്നും ഇസ്ലാമിക സംഘടനകള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാകുമോ എന്ന ഭയമാണ് സംഘടനകള്‍ മൗനം പാലിക്കാന്‍ കാരണമെന്നാണ് സൂചന. യമനിലുണ്ടായിട്ടുള്ള ആഭ്യന്തര പ്രശ്‌നം പരിഹരിക്കാനാണ് സൗദി ഇടപെടുന്നതെങ്കിലും ഇതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയെങ്കിലും നടത്താതിരിക്കുന്നത് വലിയ അപരാധമാണെന്നാണ് പൊതുവിലയിരുത്തല്‍.

ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് മാസങ്ങളായിട്ടും പ്രബുദ്ധരായ മലയാളി മുസ്ലിം സമൂഹം യമൻ സംഭവത്തിൽ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. വേണ്ടതിനും വേണ്ടാത്തതിനും തര്‍ക്കിക്കുകയും അനാവശ്യ വിവാദങ്ങളുണ്ടാക്കി തമ്മിലടിക്കുകയും ചെയ്യുന്ന മതസഘടനകൾ അവരവരുടെ കാര്യങ്ങള്‍ക്ക്  പ്രസ്താവനയ്ക്കും സമ്മേളനം  നടത്താനൊന്നും യാതൊരു പിശുക്കും കാണിക്കാറില്ലെന്നിരിക്കെ ആ ആവേശം യെമെന്റെ കാര്യത്തിൽ ഉണ്ടാവാത്തതിൽ യമനില നിന്നെത്തിയ മലയയാളികൾക്കും അമര്‍ഷമുണ്ട്.  ജുമുഅ നിസ്‌ക്കാരത്തിന് ശേഷം പള്ളികളില്‍ യമന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണെന്ന ആവശ്യവും  വിശ്വാസികളില്‍ ശക്തമാണ്. 4,000 ത്തോളം മലയാളികളാണ് യമനില്‍ യുദ്ധം കാരണം നാട്ടിലേക്ക് മടങ്ങിയെത്തിയത്. യമനുമായി മലയാളികള്‍ക്ക് വലിയ ബന്ധം മുമ്പേതന്നെ ഉണ്ട്. ഇസ്ലാം മത പ്രചരണത്തിന് യമനില്‍നിന്നു പലപണ്ഡിതരും കേരളത്തിൽ എത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മലയാളികളായ സമുദായ സംഘടനകള്‍ പ്രാര്‍ത്ഥന നടത്തേണ്ടതിന്റെ ആവശ്യകതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

No Malayali prayers for Yaman, Yaman, Muslim, Prayer, Malayali, Kerala.

Keywords: No Malayali prayers for Yemen, Yemen, Muslim, Prayer, Malayali, Kerala.