Follow KVARTHA on Google news Follow Us!
ad

നേപ്പാള്‍: മരണസംഖ്യ 1800 കവിഞ്ഞു; അടുത്ത 72 മണിക്കൂറിനുള്ളില്‍ ശക്തമായ ഭൂചനലത്തിന് സാധ്യത; നേപ്പാളിലേയ്ക്ക് ദൗത്യസേനകളുടെ ഒഴുക്ക്

കാഠ്മണ്ഡു: (www.kvartha.com 26/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1832 ആയി. ഇEarth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
കാഠ്മണ്ഡു: (www.kvartha.com 26/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1832 ആയി. ഇതുവരെ 500 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. അടുത്ത 72 മണിക്കുറിനുള്ളില്‍ ശക്തമായ തുടര്‍ ചലനങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ ദേശീയ ദുരന്ത നിവാരണ സേന ഡിജി ഒപി സിംഗ് നേപ്പാളിലേയ്ക്ക് തിരിക്കും. അതേസമയം നേപ്പാളില്‍ കുടുങ്ങിയ 546 പേരെ ഇന്ത്യന്‍ വ്യോമ സേന വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു.

ഇന്ത്യയുടെ മി കോപ്റ്ററുകള്‍ 5 എണ്ണം കാഠ്മണ്ഡുവിലെത്തി. പത്തിലേറെ ഹെലികോപ്റ്ററുകള്‍ ഇന്ന് (ഞായറാഴ്ച) നേപ്പാളിലെത്തും. അതേസമയം യുഎസിന്റേയും ചൈനയുടേയും ദൗത്യ സേനകള്‍ നേപ്പാളിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഭൂകമ്പം വന്‍ നാശം വിതച്ച നേപ്പാളിന് യുഎസ് 10 ലക്ഷം ഡോളര്‍ ധന സഹായം പ്രഖ്യാപിച്ചു.

ശനിയാഴ്ച രാത്രിയിലും തുടര്‍ ചലനങ്ങളുണ്ടായതിനാല്‍ ജനങ്ങള്‍ പൊതുനിരത്തുകളിലാണ് അന്തിയുറങ്ങിയത്. നേപ്പാള്‍ പ്രസിഡന്റ് രാം ബരന്‍ യാദവും തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. തുടര്‍ ചലനങ്ങളില്‍ രാഷ്ട്രപതി ഭവനും കുലുക്കമുണ്ടായതിനെതുടര്‍ന്നാണിത്.
Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National

SUMMARY: 1832 dead, 500 injured in quake: Nepal Home Ministry. Nepal President Ram Baran Yadav spends night in the open after cracks appear in Rashtrapati Bhavan

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National