Follow KVARTHA on Google news Follow Us!
ad

ഭൂകമ്പം നേപ്പാളിനെ തകര്‍ത്തു; 150 ലേറെ മരണം, ഇന്ത്യയില്‍ 17 മരണം

നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 150 ലേറെ മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ New Delhi, Injured, Report, Treatment, Kochi, Bihar, National,
ഡെല്‍ഹി: (www.kvartha.com 25/04/2015) നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 150 ലേറെ മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെ 11.44 നായിരുന്നു അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 400 ലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങളും പാലങ്ങളും,റോഡുകളും തകര്‍ന്നു. വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞു വീണു. ഭയചകിതരായ ജനം വീടുകളും വസ്തുവകകളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പരക്കംപാഞ്ഞു. ഭൂകമ്പം 45 സെക്കന്‍ഡ് വരെ നീണ്ടുനിന്നു.

ഭൂകമ്പത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അധികൃതര്‍ അടച്ചിട്ടു. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. ത്രിഭുവന്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സാരമായ കേടുപാടുണ്ടായി. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നതിനാല്‍ തന്നെ ജനങ്ങളോട് ഉടനെ വീടുകളിലേക്ക് മടങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയര്‍ പൂര്‍ണമായും തകര്‍ന്നു. നേപ്പാളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യന്‍ എംബസി +9779851107021 നമ്പറില്‍ ഹെല്‍പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

പോലീസും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. റോഡുകള്‍ തകര്‍ന്നതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തും എത്തിച്ചേരാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

New Delhi, Injured, Report, Treatment, Kochi, Bihar,
അതിനിടെ നേപ്പാളില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കുലുങ്ങി. ഡെല്‍ഹി, ആഗ്ര, റാഞ്ചി,പട്‌ന, ലഖ്‌നോ, ഗുവാഹത്തി,കൊല്‍കത്ത, ജയ്പൂര്‍, ചണ്ഡിഗഡ് എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ബിഹാറില്‍ കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. സോപോള്‍, മധെപുര, മധുബാദി,സിതാമാര്‍ഹി, ദര്‍ബാഗ് എന്നിവടങ്ങളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്.

സിക്കിമില്‍ ഭൂചലനത്തെ തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഉത്തര്‍പ്രദേശിലെ കുശീനഗറില്‍ കെട്ടിടം തകര്‍ന്നു. അതേസമയം ആളപായമില്ലെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 40 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ത്യില്‍ ഭൂകമ്പത്തില്‍ 11 മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡെല്‍ഹിയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. ഡെല്‍ഹി മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കേരളത്തില്‍ കൊച്ചിയിലും തമിഴ്‌നാട് ചെന്നൈ നഗരത്തിലും നേരിയ ചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഇന്ത്യയില്‍ അനുഭവപ്പെട്ടപോലെ ബംഗ്ലാദേശിലും പാകിസ്താനിലും തുടര്‍ചലനം അനുഭവപ്പെട്ടു.

Also Read : 
കെ.എസ്.ആര്‍.ടി.സിയില്‍ പാസ് നല്‍കാനാളില്ല: അധികൃതര്‍ വിദ്യാര്‍ത്ഥികളെ വട്ടം കറക്കുന്നു

Keywords: New Delhi, Injured, Report, Treatment, Kochi, Bihar, National.