Follow KVARTHA on Google news Follow Us!
ad

കൈരളി വിടാന്‍ മമ്മൂട്ടി ഒരുങ്ങുന്നു:പാര്‍ട്ടിയോടു സംസാരിച്ചു

കൈരളി ടിവി ചാനല്‍ ചെയര്‍മാന്‍ സ്ഥാനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മടുക്കുകയാണോ. പുറത്തുവരുന്ന ചില സൂചനകള്‍ ആവിധമാണ്. ഒന്നര പതിറ്റാണ്ടായി കൈരളി ചെയര്‍മാനായി Kerala, Film Actor Mammootty, Kairali TV, Chairman, Mammootty to say no to Kairali?.
തിരുവനന്തപുരം: (www.kvartha.com 13/03/2015) കൈരളി ടിവി ചാനല്‍ ചെയര്‍മാന്‍ സ്ഥാനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മടുക്കുകയാണോ. പുറത്തുവരുന്ന ചില സൂചനകള്‍ ആവിധമാണ്. ഒന്നര പതിറ്റാണ്ടായി കൈരളി ചെയര്‍മാനായി തുടരുന്ന മമ്മൂട്ടി അത് ഒഴിയാന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിരിക്കുകയാണത്രേ. പാര്‍ട്ടിയോടോ ചാനലിനോടോ ഉള്ള താല്‍പര്യക്കുറവോ നിഷേധാത്മകമായ മറ്റെന്തിങ്കിലുമോ അല്ല കാരണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇനി മറ്റാരെങ്കിലും ചെയര്‍മാന്‍ സ്ഥാനം വഹിക്കട്ടെയെന്നാണ് നിലപാടെന്നും അറിയുന്നു.

മമ്മൂട്ടി ചെയര്‍മാനായി കൈരളി തുടങ്ങുന്ന കാലത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എം എ ബേബി എന്നിവരോടും കൈരളി എംഡി ജോണ്‍ ബ്രിട്ടാസിനോടും തന്റെ മനോഗതി മമ്മൂട്ടി പങ്കുവച്ചെന്നാണു സൂചനകള്‍. എന്നാല്‍ ഇവരിലാരും മമ്മൂട്ടി ചെയര്‍മാന്‍ സ്്ഥാനത്തുനിന്ന് മാറുന്നതിനെ അനുകൂലിക്കുന്നില്ല. പേരിനു ചെയര്‍മാന്‍ സ്ഥാനം വഹിക്കുകയല്ല മമ്മൂട്ടി ഇതുവരെ ചെയ്തതെന്നും കൈരളിയുടെ ദൈനംദിനം കാര്യങ്ങളില്‍ പോസിറ്റീവായി ഇടപെട്ട് സ്ഥാപനത്തെ വളര്‍ച്ചയിലേക്കു നയിച്ച ആളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ വിയോജിപ്പ്.

മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ മമ്മൂട്ടിയുടെ മാറ്റം വാര്‍ത്തയാക്കി പാര്‍ട്ടി വിരുദ്ധര്‍ അത് ആഘോഷിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. മമ്മൂട്ടിയുടെ കൂടി ശ്രമഫലമായാണ് കൈരളി വളര്‍ന്ന് പീപ്പിള്‍ ടിവിയും ഗള്‍ഫ് ചാനലുമൊക്കെയായത്. അതുകൊണ്ട് അദ്ദേഹം പോകുന്നത് കൈരളിയുടെ പ്രേക്ഷകരും ഇഷ്ടപ്പെടില്ലെന്നാണു മറ്റൊരു വാദം.

അതേസമയം, മമ്മൂട്ടി അഭിനയ രംഗത്തുനിന്ന് വിടവൊങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും വലിയ തിരക്കുകളില്‍ നിന്നു മാറിനില്‍ക്കണം എന്ന ചിന്ത സമീപകാലത്ത് ശക്തമാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. മതപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്താറില്ലാത്ത വിശ്വാസിയാണ് മമ്മൂട്ടി. അതുകൊണ്ട് തിരക്കുകള്‍ക്ക് അവധി നല്‍കി ഇനി പുതുതായി ആത്മീയ ലൈനിലേക്ക് മാറലല്ല ഉദ്ദേശിക്കുന്നത്. കഴിയുന്നത്ര കാലം അഭിനയിക്കുകതന്നെയാണ് മമ്മൂട്ടി ആഗ്രഹിക്കുന്നത്.

എന്നാല്‍ മറ്റ് ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിവ് ആഗ്രഹിക്കുകയാണ്. ഇക്കാര്യങ്ങളൊന്നും മമ്മൂട്ടിയുടേതായി പുറത്തുവന്നിട്ടില്ല. കഴിയുന്നതും കുറച്ചുമാത്രം സംസാരിക്കുകയും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന മമ്മൂട്ടി തനിക്ക് പറയാമനുള്ളത് പറയേണ്ടവരോട് പറഞ്ഞു കാത്തിരിക്കുകയാണെന്ന് സൂചന ശക്തമാണ്.



Keywords: Kerala, Film Actor Mammootty, Kairali TV, Chairman, Mammootty to say no to Kairali?.