Follow KVARTHA on Google news Follow Us!
ad
Posts

മക്കയിലെ ഹലാല്‍ സെക്‌സ് ഷോപ്പ്; സത്യമറിയാം!

മക്ക: (www.kvartha.com 25/04/2015) വിശുദ്ധ നഗരമായ മക്കയില്‍ ഹലാല്‍ സെക്‌സ് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചുവെന്ന വാര്‍ത്ത അടുത്തിടെ വന്‍ വിവാദമുയര്‍ത്തിയിരുന്നു.Halal Sex Shop, Makkah, Saudi Arabia, Morocco, Media, Misleading headline,
മക്ക: (www.kvartha.com 25/04/2015) വിശുദ്ധ നഗരമായ മക്കയില്‍ ഹലാല്‍ സെക്‌സ് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചുവെന്ന വാര്‍ത്ത അടുത്തിടെ വന്‍ വിവാദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത മൊറോക്കന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നു. മൊറോക്കന്‍ ന്യൂസ് വെബ് സൈറ്റായ അഹ്യമീൗാ24 ആണ് വ്യാജ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്.

മൊറോക്കന്‍ വ്യാപാരി മക്കയില്‍ ഹലാല്‍ സെക്‌സ് ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിടുന്നുവെന്നായിരുന്നു വാര്‍ത്ത. പ്രമുഖ മൊറോക്കന്‍ ബിസിനസുകാരനായ അബ്ദുല്‍ അസീസ് ഔറ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അവര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇത് ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് ഏറ്റെടുത്തു. മക്കയില്‍ ഹലാല്‍ സെക്‌സ് ഷോപ്പ് തുടങ്ങിയെന്നായിരുന്നു ഇന്‍ഡിപെന്‍ഡന്റ് റിപോര്‍ട്ട്. ഈ വാര്‍ത്തയ്ക്ക് വന്‍ പ്രാധാന്യം ലഭിക്കുകയും സാമൂഹ്യ മാധ്യമങ്ങള്‍ ഇത് ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു.

ഈ മാസം ഇത് രണ്ടാം തവണയാണ് മൊറോക്കന്‍ മാധ്യമങ്ങള്‍ സൗദി അറേബ്യയ്‌ക്കെതിരെ വ്യാജ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നത്. പട്ടിണി കിടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരുടെ മാംസം ഭക്ഷിക്കാമെന്ന് സൗദി മുഫ്തി ഫത് വ പുറപ്പെടുവിച്ചെന്നായിരുന്നു ആദ്യ വ്യാജ വാര്‍ത്ത.

ഇതിനെതിരെ മുഫ്തി തന്നെ രംഗത്തെത്തിയതോടെ വിവാദം ശമിക്കുകയായിരുന്നു.
Halal Sex Shop, Makkah, Saudi Arabia, Morocco, Media, Misleading headline,

SUMMARY: “Halal” sex shop story which was published earlier in the media was not substantiated by any source. It is alleged that Moroccan website seems to have published this sensational story deliberately with a slightly misleading headline.

Keywords: Halal Sex Shop, Makkah, Saudi Arabia, Morocco, Media, Misleading headline,