Follow KVARTHA on Google news Follow Us!
ad

കുട നിവര്‍ത്തുന്ന ശബ്ദം തിരിച്ചറിഞ്ഞ് നേടിയ 20,000 ദിര്‍ഹം യുവതി നേപ്പാളിന് നല്‍കി

ദുബൈ: (www.kvartha.com 28/04/2015) റേഡിയോ മല്‍സരത്തില്‍ നിന്നും നേടിയ 20,000 ദിര്‍ഹം യുവതി നേപ്പാളിന് നല്‍കി.Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National, UAE, Radio,
ദുബൈ: (www.kvartha.com 29/04/2015) റേഡിയോ മല്‍സരത്തില്‍ നിന്നും നേടിയ 20,000 ദിര്‍ഹം യുവതി നേപ്പാളിന് നല്‍കി. ദുബൈ 92 റേഡിയോ സംഘടിപ്പിച്ച സീക്രട്ട് സൗണ്ട് പരിപാടിയിലാണ് ഡെബ്ബീ സ്മിത് സമ്മാനതുക സ്വന്തമാക്കിയത്. ആ പണം നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി നല്‍കുമെന്ന് സ്മിത് പറഞ്ഞു.

തിങ്കളാഴ്ച രാവിലത്തെ ഷോയിലായിരുന്നു സ്മിത് സമ്മാനം നേടിയത്. കുട നിവര്‍ത്തുന്ന ശബ്ദം തിരിച്ചറിഞ്ഞ സ്മിത് സമ്മാനതുക നേപ്പാളിന് ദാനം ചെയ്യുന്നതായി പരിപാടിക്കിടയില്‍ തന്നെ പ്രഖ്യാപിച്ചു.

സമ്മാന തുക നേടിയ എനിക്ക് ഭാഗ്യമുണ്ട്. ഈ പണം ദാനം ചെയ്യാനായി ഇതിനേക്കാള്‍ മികച്ച മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല. നേപ്പാളിലെ ജനങ്ങള്‍ക്കാണിതിന് ആവശ്യം. ചില്‍ഡ്രന്‍ ഓഫ് ദി മൗണ്ട്യന്‍ ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ സംഘടനയില്‌പെട്ട 12 കുട്ടികളും ഞാനും 6 ആഴ്ചകള്‍ക്ക് മുന്‍പ് നേപ്പാളിലുണ്ടായിരുന്നു. അവിടെ ഒരു സ്‌കൂള്‍ പണിയുകയായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ അവര്‍ ആ സ്‌കൂള്‍ ഒരു അഭയ സ്ഥാനമായാണ് ഉപയോഗിക്കുന്നത്- സ്മിത് റേഡിയോയിലൂടെ അറിയിച്ചു.
Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National, UAE, Radio,

SUMMARY: A listener who won a contest on Dubai 92 radio is donating her Dhs20,000 winnings to children affected by the Nepal earthquake.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National, UAE, Radio,