Follow KVARTHA on Google news Follow Us!
ad

സരിതയുടെ മൊഴി രേഖപെടുത്തിയ മജിസ്‌ട്രേറ്റിനെതിരെയുള്ള ആരോപണത്തിന്റെ മുനയൊടിക്കാന്‍ ജുഡീഷ്യല്‍ ഓഫീസേഴ്‌സിന്റെ പ്രമേയം

സംസ്ഥാനത്തെ ജഡ്ജിമാര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ച് കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജെ.ഒ.എ) പ്രമേയം പാസാക്കി. Kerala, Kochi, Advocate, Court, Resolution, Judicial officers
കൊച്ചി: (www.kvartha.com 25/04/2015) സംസ്ഥാനത്തെ ജഡ്ജിമാര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ച് കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജെ.ഒ.എ) പ്രമേയം പാസാക്കി. മജിസ്‌ട്രേറ്റുമാര്‍ മുതല്‍ ജില്ലാ ജഡ്ജിമാര്‍ വരെയുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സംഘടന ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പ്രമേയം പാസാക്കിയത്.

നീതി നിര്‍വഹണ സംവിധാനത്തിനും ന്യായാധിപന്‍മാര്‍ക്കുമെതിരെ ആരോപണമുന്നയിക്കുന്നവര്‍ നീതന്യായ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന കേരള ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയഷന്‍ പ്രമേയം സോളാര്‍ കേസിലെ പ്രതി സരിതയുടെ മൊഴി രേഖപെടുത്തിയ മജിസ്‌ട്രേറ്റ് എന്‍.വി രാജുവിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്. പൊതുതാല്‍പര്യമെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളില്‍ അടുത്തകാലത്ത് വന്ന പ്രസ്താവനകള്‍ സംസ്ഥാനത്തെ ന്യായാധിപന്‍മാരെ ചെളിവാരിയെറുന്ന രീതിയിലാണ്.

ചില ജഡ്ജിമാരോടുള്ള വ്യക്തിപരമായ വിരോധനത്തിന്റെ പേരിലാണ് ആരോപണം ഉന്നയിക്കുന്നതെങ്കിലും രാജ്യമൊട്ടാകെ ബഹുമാനത്തോടെ വീക്ഷിക്കുന്ന നീതിന്യായ സംവിധാനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഉണ്ടാക്കുക എന്ന ഉദ്ദേശമാണുള്ളത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ജില്ലാ തചലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ ബഹുജനങ്ങള്‍ക്കായ് നീതി നിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്നവയാണ്. ജനങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചുകിട്ടുന്നത് കീഴ്‌കോടതികളിലൂടെയാണ് അതുകൊണ്ട് സമൂഹത്തിന്റെ പൊതുതാല്‍പര്യാര്‍ത്ഥം കീഴികോടതികളുടെ അധികാരം സംരക്ഷിച്ചേ മതിയാകൂവെന്നാണ്.

കോടതികളില്‍ കര്‍തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ന്യായാധിപന്‍മാര്‍ക്ക് നിയമത്തിന്റെ പരിരക്ഷയുണ്ടെന്നും ന്യായാധിപന്‍മാരെ ആക്ഷേപിക്കുന്നത് അവരുടെ കര്‍തവ്യനിര്‍വഹണത്തില്‍ മനപൂര്‍വമുള്ള ഇടപെടലാണെന്നും ഇത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ന്യായാധിപന്‍മാര്‍ക്ക് എതിരെയുള്ള കടന്നാക്രമണങ്ങള്‍ കോടതികളുടെ അന്തസിനെ തുരങ്കം വച്ചിരിക്കുകയാണ്. ഇത് ന്യായാധിപന്‍മാര്‍ക്കിടയില്‍ അരക്ഷിതത്വം ഉളവാക്കുമെന്നും ന്യായാധിപര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും പ്രമേയം വ്യക്തമാക്കുന്നു.

Keywords: Kerala, Kochi, Advocate, Court, Resolution, Judicial officers.