Follow KVARTHA on Google news Follow Us!
ad

മാണിയുടെ മകനെ മാത്രം വൈസ് ചെയര്‍മാനാക്കുന്നത് തടയാന്‍ ജോസഫ് ഗ്രൂപ്പ് കണക്കിലെ കളികളിലേക്ക്

പി സി ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്ത ഒഴിവില്‍ കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്‍മാനായി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയെ നിയമിക്കുന്നത് തടയാന്‍ ഏതറ്റം വരെയും പോകാന്‍ പി ജെ Thiruvananthapuram, Kerala, K.M.Mani, P.C. Joseph, UDF, MLA, Joseph group to start bargaining for vice chairman ship.
തിരുവനന്തപുരം: (www.kvartha.com 18/04/2015) പി സി ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്ത ഒഴിവില്‍ കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്‍മാനായി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയെ നിയമിക്കുന്നത് തടയാന്‍ ഏതറ്റം വരെയും പോകാന്‍ പി ജെ ജോസഫ് വിഭാഗം. തങ്ങളില്‍ നിന്നുള്ള ഒരാളെ മാത്രം വൈസ് ചെയര്‍മാനാക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ പ്രതിനിധി ഉള്‍പ്പെടെ രണ്ടു പേരെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിയമിക്കുകയോ വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും വേണ്ടിവന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്നും അറിയിച്ച് യുഡിഎഫ് നേതൃത്വത്തെ ഇടപെടുവിക്കാനാണു ശ്രമം. നാലു വര്‍ഷം മുമ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച ജോസഫ് ഗ്രൂപ്പിന് മൂന്ന് എംഎല്‍എമാരുണ്ട്.

പി ജെ ജോസഫ്, ടി യു കുരുവിള, മോന്‍സ് ജോസഫ്. ഇവര്‍ വിട്ടുനിന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ വയലാര്‍ രവിയുടെയും പി വി അബ്ദുല്‍ വഹാബിന്റെയും കാര്യം കുഴപ്പമാകും. ഇവര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്തില്ലെങ്കിലും യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥി പരാജയപ്പെടും. അതായത് 36 വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് കേരള നിയമസഭയില്‍ നിന്നു രാജ്യസഭയിലേക്കു വിജയിക്കാന്‍ സാധിക്കുകയുള്ളു. ജോസഫ് ഗ്രൂപ്പ് വിട്ടുനിന്നാല്‍ പി സി ജോര്‍ജ്ജ് ഉള്‍പ്പെടെ 70 പേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. താന്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്നു ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ട്. സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ഈ 70 പേരെ രണ്ടായി വിഭജിച്ചാല്‍ 35 വീതം വോട്ടുകളാണ് കിട്ടുക.

 പ്രതിസന്ധി ഒഴിവാക്കാന്‍ ഒരാള്‍ക്ക് 36 വോട്ടുകള്‍ കൊടുത്തു  വിജയിപ്പിച്ചാലും ഭരണപക്ഷത്തെ ഒരാള്‍ തോല്‍ക്കും. ഇടതുമുന്നണിക്ക് കെ ബി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ 66 എംഎല്‍എമാരാണുള്ളത്. ഇവര്‍ക്കൊപ്പം ജോസഫ് പക്ഷം വോട്ടു ചെയ്താലും രണ്ടു പേരെ വിജയിപ്പിക്കാന്‍ പറ്റില്ല. അവര്‍ ഇടതുമുന്നണിയെ പിന്തുണച്ചാലും അവരുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ അനുകൂലിക്കുന്നവരുടെ എണ്ണം 33 മാത്രമേ ആകൂ. യുഡിഎഫില്‍ അപ്പോള്‍ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നവര്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ 34 ആകും. ഒരു വോട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ ജോര്‍ജ്ജിന്റെ വോട്ട് നിര്‍ണായകമാകും. ആ സാഹചര്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ് സെക്കുലറിന്റെ മുന്നണി പ്രവേശനം ഉറപ്പാക്കാന്‍ ജോര്‍ജ്ജ് സമ്മര്‍ദം ചെലുത്തിയേക്കും. അത് ഒഴിവാക്കാന്‍ മാണി ഗ്രൂപ്പ് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. ലീഗും കോണ്‍ഗ്രസും ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കും. അല്ലെങ്കില്‍ അവരിലൊരാളുടെ സ്ഥാനാര്‍ത്ഥിയെയാണു ബാധിക്കുക. അപ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധി മുമ്പില്ലാത്തതാണ്. രാജ്യസഭയിലേക്ക് കേരളത്തില്‍ നി്ന്ന് മൂന്ന് ഒഴിവുകള്‍ ഉള്ള സാഹചര്യത്തില്‍ രണ്ടു പേരെ മാത്രമായി തെരഞ്ഞെടുക്കാന്‍ പറ്റില്ല. ജോസഫ് ഗ്രൂപ്പ് മുറുകെപ്പിടിക്കുന്നത് ഈ സാഹചര്യം മുതലെടുക്കാനായിരിക്കും.

ഈ സാഹചര്യം മറികടക്കാന്‍ ജോസഫ് ഗ്രൂപ്പ് നിര്‍ദേശിക്കുന്ന ആളെക്കൂടി പാര്‍ട്ടി വൈസ് ചെയര്‍മാനാക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ എം ജോര്‍ജ്ജിന്റെ മകനും മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെയാണ് ജോസഫ് ഗ്രൂപ്പ് നിര്‍ദേശിക്കുക.
Thiruvananthapuram, Kerala, K.M.Mani, P.C. Joseph, UDF, MLA, Joseph group to start bargaining for vice chairman ship.

Also Read: