Follow KVARTHA on Google news Follow Us!
ad

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നവര്‍ക്ക് എവിടേയും രക്ഷയില്ല; ദുബൈയില്‍ മോഡലിന് നേര്‍ക്ക് ആസിഡ് ആക്രമണം; മുഖവും കഴുത്തും പൊള്ളിയടര്‍ന്ന യുവതി അത്യാസന്നനിലയില്‍

ദുബൈ: (www.kvartha.com 16/04/2015) പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ വക വരുത്തുകയാണ് ഇപ്പോഴത്തെ രീതി. അത് കേരളത്തിലായാലും ദുബൈയിലായാലും.UAE, Dubai, Acid attack, Asian Man, Model, Asian,
ദുബൈ: (www.kvartha.com 16/04/2015) പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ വക വരുത്തുകയാണ് ഇപ്പോഴത്തെ രീതി. അത് കേരളത്തിലായാലും ദുബൈയിലായാലും. കഴിഞ്ഞ ദിവസം യുവാവിന്റെ ആസിഡ് ആക്രമണത്തിനിരയായ യുവ മോഡലിനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഷ്യക്കാരിയാണ് ആക്രമണത്തിനിരയായത്. പ്രതിയായ ഏഷ്യക്കാരനെ പോലീസ് തിരയുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി ദുബൈയിലെത്തിയത്. 21കാരിയായ യുവതി തന്റെ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിക്കുന്നത്. ഇതിനിടെ സഹോദരിയുടെ കുടുംബ സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ രാജ്യം ചുറ്റിക്കാണിക്കാന്‍ ഒപ്പം കൂടി. പെണ്‍കുട്ടിയില്‍ അനുരക്തനായ യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അന്യമതസ്ഥനായതിനാല്‍ പെണ്‍കുട്ടി നിരസിച്ചു.
UAE, Dubai, Acid attack, Asian Man, Model, Asian,

സംഭവ ദിവസവും യുവാവ് പെണ്‍കുട്ടിയെ സമീപിച്ചു. തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കൈയ്യിലിരിക്കുന്ന ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. എന്നാല്‍ യുവതി വഴങ്ങിയില്ല. തുടര്‍ന്ന് യുവാവ് ആസിഡ് പെണ്‍കുട്ടിയുടെ മുഖത്തേയ്ക്ക് എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരം ലഭിച്ചെത്തിയ പോലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. മദ്ധ്യവര്‍ഗ കുടുംബത്തിലെ അംഗമായതിനാല്‍ ചികില്‍സ ചിലവുകള്‍ ദുബൈ പോലീസാണ് വഹിക്കുന്നത്.

SUMMARY: Dubai — The Dubai Police have arrested an Asian man for pouring acid on the face, neck and upper body of a 21-year-old Asian woman, a model by profession.

Keywords: UAE, Dubai, Acid attack, Asian Man, Model, Asian,