Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനിലേയ്ക്ക് തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ കുടുംബം അപ്രത്യക്ഷമായി

കറാച്ചി: (www.kvartha.com 25/04/2015) പാക്കിസ്ഥാനിലേയ്ക്ക് തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ കുടുംബത്തെ കാണാതായതായി റിപോര്‍ട്ട്. Pakistan, Indian Family, Missing, Pilgrimage,
കറാച്ചി: (www.kvartha.com 25/04/2015) പാക്കിസ്ഥാനിലേയ്ക്ക് തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ കുടുംബത്തെ കാണാതായതായി റിപോര്‍ട്ട്. പാക് അധികൃതര്‍ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം ആദ്യമാണിവര്‍ പാക്കിസ്ഥാനിലെത്തിയത്.

പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ സാന്ധ്വാല ഗ്രാമത്തില്‍ നിന്നുമാണ് കുടുംബം തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. സിഖുകാരുടെ ആഘോഷമായ ബായ്‌സഖിയോടനുബന്ധിച്ചായിരുന്നു തീര്‍ത്ഥാടനം.

വന്‍ സംഘത്തോടൊപ്പമായിരുന്നു ഇവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോയത്. തീര്‍ത്ഥാടനം കഴിഞ്ഞ് 1718 പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്.

സുനില്‍ സിംഗ് (38), അദ്ദേഹത്തിന്റെ ഭാര്യ സുനിത (27), കുട്ടികളായ ഉമര്‍ സിംഗ് (10), ഹുമ കൗര്‍ (9) എന്നിവരെയാണ് കാണാതായത്. റാവല്‍പിണ്ടിയിലെ പഞ്ച സാഹിബ് ആരാധനാലയത്തില്‍ വെച്ചാണ് ഇവരെ അവസാനമായി കണ്ടതെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. ഏപ്രില്‍ 12നായിരുന്നു ഇത്. പത്ത് ദിവസത്തെ തീര്‍ത്ഥാടനമായിരുന്നു സംഘം പദ്ധതിയിട്ടത്.
Pakistan, Indian Family, Missing, Pilgrimage,

SUMMARY: Pakistani authorities are trying to trace an Indian family, including two minor children, which went missing in Pakistan earlier this month. The government of India has taken up the matter with Pakistan, Punjab Police sources said on Friday.

Keywords: Pakistan, Indian Family, Missing, Pilgrimage,