Follow KVARTHA on Google news Follow Us!
ad

ഇന്തോനേഷ്യയില്‍ അവസാന നിമിഷം വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട ആ ഫിലിപ്പൈന്‍ പെണ്‍കുട്ടിയുടെ കഥ

ജക്കാര്‍ത്ത: (www.kvartha.com 28/04/2015) ഇന്തോനേഷ്യയില്‍ നടത്തിയ കൂട്ട വധശിക്ഷയില്‍ നിന്നും അവസാന നിമിഷം രക്ഷപ്പെട്ട ഫിലിപ്പൈന്‍ യുവതിയെക്കുറിച്ചാണിപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. Indonesia drug traffickers execution, Myuran Sukumaran, Andrew Chan, Australian envoy recall, Joko Widodo, Mary Jane Veloso
ജക്കാര്‍ത്ത: (www.kvartha.com 29/04/2015) ഇന്തോനേഷ്യയില്‍ നടത്തിയ കൂട്ട വധശിക്ഷയില്‍ നിന്നും അവസാന നിമിഷം രക്ഷപ്പെട്ട ഫിലിപ്പൈന്‍ യുവതിയെക്കുറിച്ചാണിപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. അവസാന നിമിഷം വരെ മേരി ജെയിന്‍ വെലോസൊ വധിക്കപ്പെടുമെന്ന് തന്നെയായിരുന്നു ലഭിച്ചിരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കരുണ കാണിച്ചു.

രണ്ട് കിലോയിലേറെ ഹെറോയിന്‍ കടത്തിയ കേസിലാണ് മേരി ജെയിന്‍ പിടിക്കപ്പെട്ടത്. ഒരിക്കല്‍ ദുബൈയില്‍ വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന മേരി ജെയിന്‍ മയക്കുമരുന്ന് കേസില്‍ അകപ്പെട്ടതിന് പിന്നില്‍ ഒരു ചതിയുടെ കഥയുണ്ട്. മേരിയുടെ നിരപരാധിത്വം വ്യക്തമായതിനാലാകണം അവരുടെ വധശിക്ഷ അവസാന നിമിഷം പിന്‍ വലിച്ചത്.

30കാരിയായ മേരി ജെയിന്‍ രണ്ട് കുട്ടികളുടെ മാതാവാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പെറുക്കി വിറ്റാണ് മേരിയും കുടുംബവും നിത്യവൃത്തിക്കുള്ളത് കണ്ടെത്തിയിരുന്നത്. പിതാവ് ഒരു കൂലിത്തൊഴിലാളിയായിരുന്നു. ചെറുപ്പത്തിലേ വിവാഹിതയാകേണ്ടി വന്ന മേരിക്ക് ഭര്‍ത്താവില്‍ നിന്നും അകന്ന് താമസിക്കേണ്ടിവന്നു. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുവാനും മികച്ച ജീവിത സാഹചര്യങ്ങളുണ്ടാക്കാനും മേരി കടല്‍ കടന്നു.

ആദ്യം ദുബൈയിലേയ്ക്കായിരുന്നു മേരിയുടെ യാത്ര. 2009ല്‍. അവിടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തു. 2 വര്‍ഷത്തെ കരാര്‍ പ്രകാരമായിരുന്നു ജോലിയെങ്കിലും തൊഴിലിടത്തില്‍ നിന്നുണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ മേരിയെ മടുപ്പിച്ചു. തനിക്ക് നേരെയുണ്ടായ ബലാല്‍സംഗം ശ്രമത്തെതുടര്‍ന്ന് 9 മാസത്തെ കഷ്ടപ്പാടുകള്‍ മതിയാക്കി അവള്‍ സ്വന്തം നാട്ടിലേയ്ക്ക് വിമാനം കയറി.

നാട്ടിലെത്തി ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുമ്പോഴും വിദേശത്ത് പോയി തൊഴില്‍ നേടണമെന്ന ആഗ്രഹം മേരിയുടെ മനസില്‍ അവശേഷിച്ചു. അങ്ങനെയിരിക്കെയാണ് 2010 ഏപ്രിലില്‍ മേരിയുടെ ബന്ധുവായ ക്രിസ്ത്യാന സെര്‍ജിയോ ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തത്.

ഇതിനായി 20,000 പെസോസും (ഫിലിപ്പൈന്‍ നാണയം) ഒരു മോട്ടോര്‍ സൈക്കിളും ഒരു മൊബൈല്‍ ഫോണും ഇതിന് പ്രതിഫലമായി മേരി ക്രിസ്ത്യാനയ്ക്ക് നല്‍കി. അങ്ങനെ ക്രിസ്ത്യാനയും മേരിയും ഏപ്രില്‍ 22ന് മലേഷ്യയിലെത്തി. അവിടെ ഹോട്ടലില്‍ മുറിയെടുത്തു. ഒഴിവുണ്ടായിരുന്ന ജോലിയില്‍ ആളായെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ജോലി ശരിയാകുമെന്നും ക്രിസ്ത്യാന പറഞ്ഞതനുസരിച്ച് മേരി ഹോട്ടലില്‍ തങ്ങി.

എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
മറ്റൊരു ജോലി കണ്ടെത്തുന്നതുവരെ നാട്ടിലേക്ക് മടങ്ങാന്‍ ക്രിസ്ത്യാന മേരിയോട് പറഞ്ഞു. ഇതനുസരിച്ച് മേരി നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറായി. രണ്ട് ഷര്‍ട്ടുകളും പാന്റുകളും മാത്രമാണ് മേരിയുടെ കൈവശമുണ്ടായത്.

നാട്ടില്‍ മക്കളുള്ളതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ക്രിസ്ത്യാന മേരിക്ക് പണം നല്‍കി. നാട്ടിലേയ്ക്കുള്ള ടിക്കറ്റും എടുത്തുകൊടുത്തു. അന്നേ ദിവസം ഒരു യുവാവിനെ ക്രിസ്ത്യാന മേരിക്ക് പരിചയപ്പെടുത്തി. തന്റെ കാമുകനാണെന്നായിരുന്നു ക്രിസ്ത്യാന മേരിയെ അറിയിച്ചത്. ഇയാള്‍ ഒരു ബാഗ് മേരിക്ക് നല്‍കി. സാധനങ്ങള്‍ പായ്ക്ക് ചെയ്യാനായിരുന്നു ഇത്.

എന്നാല്‍ ബാഗ് കൈയ്യിലെടുത്തപ്പോള്‍ പതിവില്‍ കവിഞ്ഞ ഭാരം അനുഭവപ്പെട്ടതോടെ മേരി ബാഗ് പരിശോധിച്ചു. എന്നാല്‍ അസാധാരണമായൊന്നും കണ്ടെത്താന്‍ അവള്‍ക്കായില്ല. പുതിയ ബാഗായതിനാലാണ് ഭാരക്കൂടുതലെന്ന് ക്രിസ്ത്യാന പറഞ്ഞു.
പിറ്റേന്ന് നാട്ടിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് ക്രിസ്ത്യാന 500 ഡോളര്‍ മേരിക്ക് നല്‍കി.

എയര്‍പോര്‍ട്ടിലെത്തിയ മേരിയുടെ ബാഗ് എക്‌സ്‌റേ മെഷീന്‍ പരിശോധനയ്ക്ക് വിധേയമാക്കി. അപായ സൂചന മുഴങ്ങിയതോടെ കസ്റ്റംസ് അധികൃതര്‍ മേരിയുടെ ബാഗ് പരിശോധിച്ചു. എന്നാല്‍ അസാധാരണമായൊന്നും കണ്ടെത്താനായില്ല. വീണ്ടും ബാഗ് എക്‌സ്‌റേ മെഷീനിലൂടെ കടത്തിവിട്ടു. അപ്പോഴും അപായ സൂചന മുഴങ്ങി. കസ്റ്റംസ് അധികൃതര്‍ ബാഗ് വലിച്ചുകീറി. 2 കിലോ ഹെറോയിനാണ് ബാഗിന്റെ അടിയിലെ പാളിയില്‍ ഒളിപ്പിച്ചിരുന്നത്. ഇതോടെ നിരപരാധിയായ മേരി അറസ്റ്റിലാവുകയും ചെയ്തു. മേരിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു. മേരിക്ക് ജീവന്‍ തിരിച്ചുകിട്ടി.
Indonesia drug traffickers execution, Myuran Sukumaran, Andrew Chan, Australian envoy recall, Joko Widodo, Mary Jane Veloso

SUMMARY: Dubai: Nine convicted drug smugglers, including an Indonesian, two Australians, four Nigerians, a Brazilian and a Filipino were scheduled for firing squad execution in Indonesia on April 28. All of them have been killed but one: Mary Jane Veloso.

Keywords: Indonesia drug traffickers execution, Myuran Sukumaran, Andrew Chan, Australian envoy recall, Joko Widodo, Mary Jane Veloso