Follow KVARTHA on Google news Follow Us!
ad

രാഹുല്‍ഗാന്ധി ഗജേന്ദ്രസിങിന്റെ വീട് സന്ദര്‍ശിക്കുന്നു

ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി റാലിക്കിടെ മരത്തില്‍ കയറി ആത്മഹത്യ ചെയ്ത New Delhi, Politics, hospital, Treatment, Criticism, Compensation, Farmers, National,
ഡെല്‍ഹി: (www.kvartha.com 25/04/2015) ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി റാലിക്കിടെ മരത്തില്‍ കയറി ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങിന്റെ വീട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുന്നു.

ഇതോടെ സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നുവെന്നാണ് സൂചന.
ഗജേന്ദ്രസിംഗിന്റെ രാജസ്ഥാനിലെ ദൗസയിലെ വസതിയിലാണ് രാഹുല്‍ എത്തുന്നത്. എന്നാല്‍ സന്ദര്‍ശന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജന്തര്‍ മന്തറില്‍ ആത്മഹത്യ ചെയ്ത കര്‍ഷകനെ  പ്രവേശിപ്പിച്ച ആശുപത്രിയില്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയുടെ അടിത്തറ കെട്ടിപ്പെടുത്ത കര്‍ഷകരെ മോഡി സര്‍ക്കാര്‍ ശിക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ജന്തര്‍മന്ദിറിലെ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യാ ശ്രമം നടത്തിയത്. കെജ്‌രിവാള്‍ വേദിയിലിരിക്കെയാണ് കര്‍ഷകന്‍ റാലി നടന്നതിന് സമീപത്തെ മരത്തില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഉടന്‍ പോലീസെത്തി  ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പസമയത്തിനകം തന്നെ മരണം സംഭവിച്ചു.

കര്‍ഷകന്റെ മരണത്തോടെ  ആം ആദ്മി പാര്‍ട്ടിക്ക് കനത്ത വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് ഗജേന്ദ്ര സിംഗിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചിരുന്നു.

ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും സഞ്ജയ് സിംഗ് നല്‍കിയിരുന്നു. എന്നാല്‍ തുക കൈപറ്റിയ കുടുംബാംഗങ്ങള്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഡെല്‍ഹിയില്‍ ഗജേന്ദ്ര സിംഗിനായി സ്മാരകവും കുട്ടികള്‍ക്ക് ജോലിയുമാണ് ഇവരുടെ ആവശ്യം. എ.എ.പി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.

Also Read: 
ജീവന്‍ പണയം വെച്ച് കത്തിക്കൊണ്ടിരിക്കുന്ന ലോറി അവര്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി; ഒരു നാടിനെ രക്ഷിക്കാന്‍...

Keywords: Gajendra suicide: Rahul Gandhi to visit Dausa; post-mortem report says he died due to hanging, New Delhi, Politics, Hospital, Treatment, Criticism, Compensation, Farmers, National.