Follow KVARTHA on Google news Follow Us!
ad

കൊച്ചിയിലും ഭൂചലനം; സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു

നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കേരളത്തിലും അനുഭവപ്പെട്ടു. Prime Minister, Narendra Modi, CPI, Pannyan Raveendran, Chief Minister, Conference, Kerala,
കൊച്ചി: (www.kvartha.com 25/04/2015) നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കേരളത്തിലും അനുഭവപ്പെട്ടു. കൊച്ചിയിലെ കലൂര്‍, കടവന്ത്ര എന്നിവിടങ്ങളിലാണ് നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടത്.

ഇതേ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു. സോളാര്‍ കമ്മീഷനില്‍ തെളിവ് നല്‍കാന്‍ എത്തിയ സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തനിക്കും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തി.


ഉത്തരേന്ത്യയില്‍ ശനിയാഴ്ച രാവിലെ 11.50നും 12.18നുമിടെ രണ്ട് തവണയാണ് ചലനം അനുഭവപ്പെട്ടത്. ഇരുപത് സെക്കന്റോളം നീണ്ടു നിന്ന ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.9 ഉം രണ്ടാം തവണ 6.6 ഉം ആണ് രേഖപ്പെടുത്തിയത്.

ഭൂകമ്പത്തില്‍ പെട്ടവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍, സിക്കിം മുഖ്യമന്ത്രിമാരുമായും അദ്ദേഹം ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.
 From Delhi to Kochi: Impact of Nepal earthquake across India, Prime Minister, Narendra Modi, CPI, Pannyan Raveendran, Chief Minister, Conference, Kerala.

Also Read:
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസം പരാജയപ്പെട്ടു; ഒരു വോട്ട് അസാധുവായി, സി.പി.എം. നാണംകെട്ടു
Keywords: From Delhi to Kochi: Impact of Nepal earthquake across India, Prime Minister, Narendra Modi, CPI, Pannyan Raveendran, Chief Minister, Conference, Kerala.