Follow KVARTHA on Google news Follow Us!
ad

ഹജ്ജും ഉംറയും മണ്ടത്തരങ്ങള്‍; ഇസ്ലാമിനെ ആക്ഷേപിച്ച പ്രൊഫസറെ പുറത്താക്കി

ജിദ്ദ: (www.kvartha.com 16/04/2015) ഇസ്ലാമീക തീര്‍ത്ഥാടനങ്ങള്‍ മണ്ടത്തരങ്ങളാണെന്ന് പറഞ്ഞ് ഇസ്ലാമിനെ ആക്ഷേപിച്ച പ്രൊഫസറെ പുറത്താക്കിSaudi Arabia, Laureate College of Excellence, Islam, Insult, Professor,
ജിദ്ദ: (www.kvartha.com 16/04/2015) ഇസ്ലാമീക തീര്‍ത്ഥാടനങ്ങള്‍ മണ്ടത്തരങ്ങളാണെന്ന് പറഞ്ഞ് ഇസ്ലാമിനെ ആക്ഷേപിച്ച പ്രൊഫസറെ പുറത്താക്കി. ലൂറേറ്റ് കോളേജ് ഓഫ് എക്‌സലന്‍സിലെ പാശ്ചാത്യരാജ്യക്കാരനായ പ്രൊഫസറെയാണ് പുറത്താക്കിയത്.

വിദ്യാര്‍ത്ഥികളാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. പലപ്പോഴും പ്രൊഫസര്‍മാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും എന്നാല്‍ മാനേജ്‌മെന്റില്‍ ഒരു അറബ് വംശജനോ മുസ്ലീമോ ഇല്ലാത്തതിനാല്‍ ആരും അവര്‍ക്കെതിരെ നടപടി എടുക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ടെക്‌നിക്കല്‍ ആന്റ് വോക്കേഷണല്‍ ട്രെയിനിംഗ് കോര്‍പ്പറേഷന്‍ വക്താവാണ് പ്രൊഫസറെ പുറത്താക്കിയ വിവരം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് അലി അല്‍ ഗഫീസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രൊഫസര്‍ക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ പ്രൊഫസര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.
Saudi Arabia, Laureate College of Excellence, Islam, Insult, Professor,


SUMMARY: JEDDAH — A professor at the Laureate College of Excellence was fired for insulting Islam and students using offensive and racial slurs, Al-Madinah newspaper reported.

Keywords: Saudi Arabia, Laureate College of Excellence, Islam, Insult, Professor,