Follow KVARTHA on Google news Follow Us!
ad

അനില്‍ നമ്പ്യാരും സൂര്യ ടിവി വിട്ടു; ഇനി 'ജനം' ടിവിയില്‍

വ്യാജരേഖാ കേസില്‍പെട്ട് മാനംപോയ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്ക് ഒടുവില്‍ 'ശാപമോക്ഷം.' കേരളത്തില്‍ സമീപകാലത്ത് നിരവധി ടിവി ചാനലുകള്‍ ആരംഭിച്ചിട്ടും Anil Nambiar, Janam TV, Reporter, TV Channel, Kerala, Malayalam News Channel, Anil Nambiar also quit Surya TV.
തിരുവനന്തപുരം: (www.kvartha.com 01/04/2015) വ്യാജരേഖാ കേസില്‍പെട്ട് മാനംപോയ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്ക് ഒടുവില്‍ 'ശാപമോക്ഷം.' കേരളത്തില്‍ സമീപകാലത്ത് നിരവധി ടിവി ചാനലുകള്‍ ആരംഭിച്ചിട്ടും അവിടെയൊന്നും ചേരാന്‍ സാധിക്കാതിരുന്ന അനില്‍ നമ്പ്യാര്‍ സംഘ്പരിവാര്‍ ബന്ധമുള്ള പുതിയ ചാനലായ 'ജനം' ടിവിയില്‍ ചുമതലയേറ്റു.

തിരുവനന്തപുരം ബ്യൂറോയുടെ ചുമതലയുള്ള സീനിയര്‍ ന്യൂസ് എഡിറ്ററായാണ് ഇത്. സൂര്യ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരിക്കെ വിവാദമായ വ്യാജരേഖാ കേസില്‍ പ്രതിയായതോടെയാണ് അനിലിനു മോശം കാലം തുടങ്ങിയത്. കേസ് ഇല്ലാതായെങ്കിലും മലയാള ചാനലുകളുടെ കുത്തൊഴുക്കിന് ഒപ്പം ചേരാന്‍ അനിലിന് സാധിക്കാതെ വന്നു. നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ അനിലിന്റേതായി വന്നിട്ടുണ്ടെങ്കിലും വ്യാജരേഖയുടെ പേരില്‍ മാത്രം അനിലിനെ മുദ്ര കുത്താനും മാധ്യമരംഗത്തെത്തന്നെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചതായും സൂചനയുണ്ടായിരുന്നു.

സൂര്യ ടിവി സമീപകാലത്ത് വാര്‍ത്താ ബുള്ളറ്റിനുകളുടെ എണ്ണം കുറച്ചുകൊണ്ടു വരികയും രാവിലെ 7.15നു മാത്രമായി വാര്‍ത്താ ബുള്ളറ്റിന്‍ ചുരുക്കുകയും ചെയ്തിരുന്നു. അതോടെ അവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാര്യമായ ജോലിയുമില്ലാതായി. വിനോദ പരിപാടികള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം. ചീഫ് എഡിറ്റര്‍ റോയ് മാത്യു രാജിവച്ച് പോവുകയും ചെയ്തു.

2001ലെ എ.കെ. ആന്റണി സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായിരുന്ന പ്രൊഫ. കെ.വി. തോമസിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി സൂര്യ ടിവിയില്‍ റിപ്പോര്‍ട്ട് വന്നതാണ് കോളിളക്കം സൃഷ്ടിച്ച വ്യാജരേഖാ കേസിന്റെ തുടക്കം. കെ.വി. തോമസ് രാജിവയ്‌ക്കേണ്ടിവരുമെന്നും ആ ഒഴിവില്‍ ഐ ഗ്രൂപ്പ് എംഎല്‍എ ശോഭനാ ജോര്‍ജ്ജ് മന്ത്രിയാകുമെന്നുമുള്ള സൂചനകളും വന്നു.

വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നു വരുത്തുന്ന തെളിവുകളും സൂര്യ ടിവി വാര്‍ത്തയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമായി ഉണ്ടാക്കിയതാണെന്നു വന്നു. ശോഭനാ ജോര്‍ജ്ജും അനില്‍ നമ്പ്യാരും മറ്റും പ്രതികളായി പോലീസ് കേസെടുത്തു. അറസ്റ്റുമുണ്ടായി. ശോഭനയെ അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റു ചെയ്യാനെത്തിയ പോലീസും സംഘത്തിനു മുന്നില്‍ ശോഭന കുഴഞ്ഞുവീണതും മറ്റും വലിയ വാര്‍ത്തയായിരുന്നു.

എംഎല്‍എ സ്ഥാനം രാജിവച്ച് പിന്നീട് ഡിഐസിയില്‍ പോയ ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും അവരുടെ രാഷ്ട്രീയ ഭാവി അടഞ്ഞു. മാധ്യമ രംഗത്ത് തിളങ്ങി നില്‍ക്കേണ്ട കാലത്ത് അനില്‍ നമ്പ്യാര്‍ക്കും കേസ് തിരിച്ചടിയായി. എങ്കിലും സൂര്യ ടിവി മാനേജ്‌മെന്റ് അദ്ദേഹത്തെ കൈവിട്ടില്ല. ഇനി 'ജനം' ടിവിയില്‍.
Anil Nambiar, Janam TV, Reporter, TV Channel, Kerala, Malayalam News Channel, Anil Nambiar also quit Surya TV.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Anil Nambiar, Janam TV, Reporter, TV Channel, Kerala, Malayalam News Channel, Anil Nambiar also quit Surya TV.

Post a Comment