Follow KVARTHA on Google news Follow Us!
ad

ബച്ചന്‍ കുടുംബത്തില്‍ മറ്റൊരു സുന്ദരിയും

ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യ റായിയെ കൂടാതെ മറ്റൊരു സുന്ദരി കൂടിയുണ്ട്. അമിതാഭ് ബച്ചന്റെ Mumbai, Media, New Delhi, Aishwarya Rai, Daughter, National,
മുംബൈ: (www.kvartha.com 12.04.2015) ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യ റായിയെ കൂടാതെ മറ്റൊരു സുന്ദരി കൂടിയുണ്ട്. അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദയാണ് ആ സുന്ദരി. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ പത്മവിഭൂഷണ്‍ ഏറ്റുവാങ്ങാന്‍ ഡെല്‍ഹിയിലെത്തിയപ്പോള്‍ മാധ്യമപ്പട മുഴുവനും ഫോക്കസ് ചെയ്തത് നവ്യയെ ആയിരുന്നു.

അവാര്‍ഡ്ദാന ചടങ്ങുകള്‍ നടന്ന രാഷ്ട്രപതിഭവനില്‍ ബച്ചന്‍ കുടുംബസമേതമെത്തിയപ്പോഴാണ് ലോകസുന്ദരി ഐശ്വര്യയേക്കാള്‍ പ്രാധാന്യം മാധ്യമങ്ങള്‍ നവ്യയ്ക്ക് നല്‍കിയത്. ഒരു കൊച്ചുരാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നവ്യ ബച്ചന്റെ മകള്‍ ശ്വേതയുടെയും ഭര്‍ത്താവ് നികില്‍ നന്ദയുടെയും മകളാണ്.

പ്രശസ്ത നടന്‍ രാജ് കപൂറിന്റെ ചെറുമകള്‍ എന്ന പാരമ്പര്യവും നവ്യക്കുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ സെവന്‍ ഓക്‌സ് സ്‌കൂളിലാണ് നവ്യ പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യനും ഇതേ സ്‌കൂളില്‍ തന്നെയാണ്.

സൗന്ദര്യത്തിനൊപ്പം അഭിനയപാരമ്പര്യവും കിട്ടിയിട്ടുള്ള നവ്യ ബോളിവുഡില്‍ ചുവടുവയ്ക്കുമോ എന്നാണ് ബി ടൗണിലെ ഇപ്പോഴത്തെ സംസാരവിഷയം.

Amitabh Bachchan's granddaughter Navya Naveli is elegant and charming, Mumbai, Media, New Delhi, Aishwarya Rai, Daughter, National.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Amitabh Bachchan's granddaughter Navya Naveli is elegant and charming, Mumbai, Media, New Delhi, Aishwarya Rai, Daughter, National.