Follow KVARTHA on Google news Follow Us!
ad

സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവ്; അഞ്ച് വര്‍ഷത്തെ വിവാഹജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും സെക്‌സിലേര്‍പ്പെട്ടിട്ടില്ല; ഞെട്ടിക്കുന്ന സത്യങ്ങള്‍ ഫേസ്ബുക്കിലിട്ട് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

New DElhi, AIIMS, Doctor, Suicide, ന്യൂഡല്‍ഹി: (www.kvartha.com 20/04/2015) ഭര്‍ത്താവില്‍ നിന്നുള്ള മാനസീക പീഡനം താങ്ങാനാകാതെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തുCut Wrist, Anaesthetist, Facebook,

ന്യൂഡല്‍ഹി: (www.kvartha.com 20/04/2015) ഭര്‍ത്താവില്‍ നിന്നുള്ള മാനസീക പീഡനം താങ്ങാനാകാതെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുന്‍പ് തന്റെ ദുരന്ത ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ് ഡോക്ടര്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു.

അനസ്‌തേറ്റിസ്റ്റായ പ്രിയ വേണി(31)യാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എയിംസിലെ തന്നെ ഡോക്ടറായ കമല്‍ വേദിയെ പ്രിയ വിവാഹം ചെയ്തത്. അന്നുമുതല്‍ ഇന്നുവരെ കമല്‍ താനുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പ്രിയ പറയുന്നു. വിവാഹശേഷമാണ് ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് പ്രിയ അറിയുന്നത്. ഒരിക്കല്‍ ഭര്‍ത്താവിന്റെ ലാപ്‌ടോപ്പ് പരിശോധിച്ച പ്രിയക്ക് അയാളുടെ ഒരു വ്യാജ ജിമെയില്‍ അക്കൗണ്ട് കണ്ടെത്താനായി.

ഈ അക്കൗണ്ട് മുഖേന ഇയാള്‍ നിരവധി സ്വവര്‍ഗക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. മാത്രമല്ല, നിരവധി അശ്ലീല സൈറ്റുകളിലെ സ്ഥിര സന്ദര്‍ശകനായിരുന്നു കമല്‍. എന്നാല്‍ ഈ വസ്തുത അംഗീകരിച്ച് തന്നെ പ്രിയ വിവാഹജീവിതം തുടരുകയും ചെയ്തു. എന്നാല്‍ മാനസീക പീഡനം താങ്ങാനാകാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പ്രിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കി.

ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്നും ഭര്‍ത്താവുമായി വഴക്കുണ്ടായി. തുടര്‍ന്ന് പഹര്‍ഗഞ്ചിലെ ഹോട്ടലില്‍ മുറിയെടുത്ത പ്രിയ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രിയയുടെ മരണത്തെതുടര്‍ന്ന് എയിംസിലെ ഡെര്‍മറ്റോളജിസ്റ്റായ കമല്‍ വേദി (34)യെ പോലീസ് അറസ്റ്റുചെയ്തു.
New DElhi, AIIMS, Doctor, Suicide, Cut Wrist, Anaesthetist, Facebook,

SUMMARY: NEW DELHI: A 31-year-old woman doctor of All India Institute of Medical Sciences allegedly committed suicide due to "immense" mental torture caused by the sexual orientation of her husband, a dermatologist in the same hospital.

Keywords: New DElhi, AIIMS, Doctor, Suicide, Cut Wrist, Anaesthetist, Facebook,