Follow KVARTHA on Google news Follow Us!
ad

വന്‍ ദുരന്തം കാത്തിരിക്കുന്നു; ഭൂകമ്പത്തില്‍ ഡല്‍ഹി ശവപ്പറമ്പാകും

ന്യൂഡല്‍ഹി: (www.kvartha.com 26/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തേക്കാള്‍ ശക്തമായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളുവെന്ന് വിദഗ്ദ്ധര്‍.Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
ന്യൂഡല്‍ഹി: (www.kvartha.com 26/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തേക്കാള്‍ ശക്തമായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളുവെന്ന് വിദഗ്ദ്ധര്‍. ഈ അതിശക്തമായ ഭൂകമ്പമുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് ഡല്‍ഹിയിലായിരിക്കും ഈ ദുരന്തം ഏറെ പ്രത്യാഘാതമുണ്ടാക്കുക.

റിക്ടര്‍ സ്‌കെയിലില്‍ ആറോ അതിലധികമോ തീവ്രതയേറിയ ഭൂചലനം പോലും ഡല്‍ഹി നഗരത്തെ ശവപ്പറമ്പാക്കും.

വാണിജ്യതാമസ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ബഹുനില കെട്ടിടങ്ങളാണ് ഡല്‍ഹിയിലും സമീപ പട്ടണങ്ങളായ ഗുര്‍ഗാവൂണ്‍, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, സോണിപത് എന്നിവിടങ്ങളിലും പണിതുയര്‍ത്തിയിട്ടുള്ളത്.

ഭൂകമ്പ സാധ്യത പട്ടികയിലുള്ള നഗരങ്ങളില്‍ മുന്‍പന്തിയിലാണ് ഡല്‍ഹിയുടെ സ്ഥാനം. എന്നിട്ടും അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.

അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് ഈ കെട്ടിട നിര്‍മ്മാണങ്ങള്‍. 2010ല്‍ ലളിത പാര്‍ക്ക് കെട്ടിടം തകര്‍ന്ന് 71 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കുമേറ്റിരുന്നു. ഈ അഞ്ച് നിലകെട്ടിടത്തില്‍ 200ഓളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ലളിത പാര്‍ക്ക് കെട്ടിടം പണിതുയര്‍ത്തിയത്.

ഡല്‍ഹിയില്‍ നിലവില്‍ 2000 അനധികൃത കോളനികളാണുള്ളത്. ഇവിടങ്ങളില്‍ ഏതാണ്ട് 50 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്.
 Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National

SUMMARY: Delhi and NCR may have escaped the wrath of Saturday’s earthquake but it is virtually sitting on a faultline. A major earthquake measuring six or more on the Richter scale may spell disaster in the city, which is seeing unbridled construction for the past few years.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National