Follow KVARTHA on Google news Follow Us!
ad

എനിക്ക് വധുവാകണ്ട; എന്നെ രക്ഷിക്കണം! സ്‌കൂള്‍ പ്രിന്‍സിപ്പാളിന് 13കാരിയുടെ കത്ത്

ജാംഷെഡ്പൂര്‍: (www.kvartha.com 19/04/2015) ശൈശവ വിവാഹങ്ങള്‍ നിരോധിച്ചുവെങ്കിലും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഇവ സര്‍വ്വസാധാരണമാണ്.A 13-Year-Old Writes To School Principal, Requests To Save Her From Becoming A Bride!
ജാംഷെഡ്പൂര്‍: (www.kvartha.com 19/04/2015) ശൈശവ വിവാഹങ്ങള്‍ നിരോധിച്ചുവെങ്കിലും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഇവ സര്‍വ്വസാധാരണമാണ്. മിലന്‍ മിഥി ഉച്ച വിദ്യാലയത്തിലെ 13കാരിയായ വിദ്യാര്‍ത്ഥിനി ഡുലി ഹെംബ്രോം അവളുടെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനൊരു കത്തെഴുതി. തന്നെ വധുവാകുന്നതില്‍ നിന്നും രക്ഷപ്പെടുത്തണമെന്നായിരുന്നു അവളുടെ ആവശ്യം.

വിവാഹം വേണ്ടെന്ന് നിരവധി തവണ അവള്‍ മാതാപിതാക്കളെ ധരിപ്പിച്ചു. എന്നാലവര്‍ അത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നാണ് ഡുലി പ്രിന്‍സിപ്പാളിന്റെ സഹായം തേടിയത്.

ഏപ്രില്‍ 22ന് എന്റെ മാതാപിതാക്കള്‍ എന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. എനിക്ക് വിവാഹിതയാകാന്‍ താല്പര്യമില്ല. അഡ്മിഷന്റെ സമയത്ത് ഞാനൊരു പ്രതിജ്ഞ ചെയ്തിരുന്നു. 18 വയസിന് മുന്‍പ് ഞാന്‍ വിവാഹിതയാകില്ലെന്നായിരുന്നു അത്. ഉടനെ വിവാഹിതയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ഡുലി കത്തില്‍ പറയുന്നു.

എന്നാല്‍ സമുദായത്തില്‍ ഇത്തരം വിവാഹങ്ങള്‍ പതിവാണെന്നാണ് ഡുലിയുടെ മാതാപിതാക്കള്‍ പറയുന്നത്. പ്രായമായ പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്താന്‍ പ്രയാസമാണെന്നും അവര്‍ പറയുന്നു.

യുഎന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ബംഗ്ലാദേശിലാണ്. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്.
Child Marriage, Milan Mithi Uchha Vidyalaya, Duli Hembrom, School Principal, Letter,

SUMMARY: In an effort to save oneself from the falling prey to this evil, Duli Hembrom, a 13-year-old student of Class 9 at Milan Mithi Uchha Vidyalaya, wrote a letter to her school principal requesting to save her from becoming a child bride.

Keywords: Child Marriage, Milan Mithi Uchha Vidyalaya, Duli Hembrom, School Principal, Letter,