Follow KVARTHA on Google news Follow Us!
ad

അടുത്ത ഭൂകമ്പം ഈ മൂന്ന് നഗരങ്ങളില്‍

Earth Quake, Nepal, Kathmandu, ന്യൂയോര്‍ക്ക്: (www.kvartha.com 28/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നേപ്പാളില്‍ മാത്രം അയ്യായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
ന്യൂയോര്‍ക്ക്: (www.kvartha.com 29/04/2015) ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നേപ്പാളില്‍ മാത്രം അയ്യായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആശങ്കപ്പെടാനില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ നിലപാട്. കാരണം ഈ ഭൂകമ്പത്തെക്കുറിച്ച് വളരെ മുന്‍പേ തന്നെ ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാഠ്മണ്ഡുവിലുണ്ടായ ഭൂകമ്പത്തിന് സമാനമായ ഭൂകമ്പങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഭൗമ ശാസ്ത്രജ്ഞനായ ഗ്രിഗറി ബെരോസ മുന്നറിയിപ്പ് നല്‍കുന്നു. ഏത് സമയത്തും അത് സംഭവിക്കാം. ഒരു വന്‍ നഗരം കുഴിച്ചുമൂടപ്പെടാം ഗ്രിഗറി പറയുന്നു.

താഴെ കൊടുത്തിരിക്കുന്ന മാപ്പില്‍ ശക്തമായ ഭൂകമ്പങ്ങളുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ചുവന്ന നിറത്തില്‍ കാണുന്ന ഭാഗങ്ങളാണവ. 1999ലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മാപ്പ്.


അടുത്ത ഭൂകമ്പമുണ്ടായാല്‍ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെഹ്‌റാന്‍, ഇസ്താന്‍ബൂള്‍, ലോസ് ഏഞ്ചല്‍സ് എന്നീ നഗരങ്ങളിലായിരിക്കുമെന്നും ഗ്രിഗറി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

1. ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ ഭൂകമ്പ സാധ്യത നഗരങ്ങളില്‍ പ്രഥമ സ്ഥാനത്താണ്. എന്നാല്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ മതിയായ മാനദണ്ഡങ്ങള്‍ ആരും പാലിക്കാറില്ല. വരും വര്‍ഷങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 ന് മുകളില്‍ തീവ്രതയേറിയ ഭൂകമ്പമാണ് ടെഹ്‌റാനെ കാത്തിരിക്കുന്നത്. 90 ശതമാനം സാധ്യതയാണിതിനുള്ളതെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു.

Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National


2. ഇസ്താന്‍ബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബൂളിന് ഭൂകമ്പം ഒരു പുതിയ കാര്യമല്ല. ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തില്‍ ഇവിടെ ഒരു ലക്ഷം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. 2030നുള്ളില്‍ ഇസ്താന്‍ബൂളില്‍ 7.0 തീവ്രതയുള്ള ഭൂകമ്പമുണ്ടാകുമെന്നാണ് റിപോര്‍ട്ട്. 60 ശതമാനം സാധ്യതയാണിതിന് ശാസ്ത്ര ലോകം നല്‍കുന്നത്.


Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National

3. ലോസ് ഏഞ്ചല്‍സ്: യുഎസില്‍ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ വലിയ നഗരമാണ് ലോസ് ഏഞ്ചല്‍സ്. 2038ഓടെ 6.7 തീവ്രതയുള്ള ഭൂകമ്പം ഇവിടെയുണ്ടാകുമെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സൊസൈറ്റി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1994ല്‍ നോര്‍ത്ത്‌റിഡ്ജിലുണ്ടായ ഭൂകമ്പത്തില്‍ 57 പേര്‍ മരിച്ചിരുന്നു. 20 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്.

Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
SUMMARY: The earthquake that devastated Nepal on Saturday came as a shock to much of the world—but for seismologists and disaster preparedness advocates, it was no surprise. Experts have long warned that the country’s vulnerable location at the meeting of two tectonic plates and its slim economic resources made for the perfect storm.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National