Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവുമായി അവിഹിതം: യുവതി ക്ലാസില്‍ കയറി അധ്യാപികയെ ആക്രമിച്ചു

ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് യുവതി ക്ലാസില്‍ Allegation, Mobil Phone, Student, World,
മെക്‌സിക്കോ സിറ്റി: (www.kvartha.com 26.03.2015) ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് യുവതി ക്ലാസില്‍ കയറി അധ്യാപികയെ ആക്രമിച്ചു. അധ്യാപിക പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാതാവാണ് അക്രമം നടത്തിയത്.

തെക്കു കിഴക്കന്‍ മെക്‌സിക്കോയിലെ ഹുയിമാന്‍ഗ്വിലോയിലുള്ള സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ലാലിയ പരേദസ് ഫ്‌ളോറസ് എന്ന യുവതിയാണ് ക്ലാസ് മുറിയില്‍ കയറി അധ്യാപികയായ മാര്‍സല(32)യെ ആക്രമിച്ചത്.

തന്റെ ഭര്‍ത്താവുമായി അധ്യാപിക അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് ലാലിയ
 Wife savagely attacks teacher in front of class after claims she'd been sleeping with her husband,
ആക്രമണം നടത്തിയത്. കുട്ടികളുടെ മുന്നില്‍ വെച്ച് ഇവര്‍ അധ്യാപികയെ അടിക്കുകയും തള്ളിയിട്ട് ചവിട്ടുകയും മുകളില്‍ കയറി ഇരുന്ന് മര്‍ദിക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ മൊബൈല്‍ഫോണില്‍  പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ വൈറലാവുകയായിരുന്നു.  അധ്യാപിക ക്ലാസെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നിയന്ത്രണംവിട്ട ഓംമ്‌നി വാന്‍ പാഞ്ഞു കയറി വഴിയാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു

Keywords:  Wife savagely attacks teacher in front of class after claims she'd been sleeping with her husband, Allegation, Mobil Phone, Student, World.

Post a Comment