Follow KVARTHA on Google news Follow Us!
ad

സ്ത്രീശക്തി ആര്? സി.കെ. ജാനുവോ ഒ.പി. ജയ്ഷയോ; ഇഞ്ചോടിഞ്ച് പോരാട്ടം

ലോകവനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലും സംസ്ഥാന വനിതാ വികസന കോര്‍പറേഷനും ചേര്‍ന്നു പ്രഖ്യാപിക്കുന്ന സ്ത്രീശക്തി പുരസ്‌കാരം 2014 Sthree Shakthi, Kerala, CK Janu, OP Jaisha, Award, Asinet News, Women Development Corporation, Award, Who will be the 'Sthree Shakthi' 2014 of Kerala? CK Janu or OP Jaisha.
തിരുവനന്തപുരം: (www.kvartha.com 06/02/2015) ലോകവനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലും സംസ്ഥാന വനിതാ വികസന കോര്‍പറേഷനും ചേര്‍ന്നു പ്രഖ്യാപിക്കുന്ന സ്ത്രീശക്തി പുരസ്‌കാരം 2014 ആര്‍ക്കായിരിക്കും എന്ന ആകാംക്ഷ മൂര്‍ധന്യത്തില്‍. സി.കെ. ജാനുവും ഒ.പി. ജയ്ഷയും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരിക്കുന്നുവെന്നാണു സൂചന. എസ്എംഎസ് വോട്ടുകളില്‍ ഇരുവരും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളുവത്രേ.

എഴുത്തുകാരി കെ.ആര്‍. മീരയും സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലീ മേനോനും ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ ഷൂട്ടര്‍ സൂസന്‍ എലിസബത്ത് കോശിയും മൂന്നാം സ്ഥാനത്തിനു വേണ്ടി ശക്തമായ പോരാട്ടത്തിലാണ്. ഇവര്‍ക്കിടയിലും എസ്എംഎസ് വോട്ടുകളിലുള്ളത് ചെറിയ വ്യത്യാസമാണെന്ന് അറിയുന്നു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ഒരാള്‍ക്കു മാത്രമേ സ്ത്രീശക്തി പുരസ്‌കാരമുള്ളു. അത് സി.കെ. ജാനുവായിരിക്കുമോ അതോ ഒ.പി. ജയ്ഷയായിരിക്കുമോ എന്ന് ഞായറാഴ്ച രാത്രി എട്ടിന് പ്രഖ്യാപിക്കും. അന്നാണ് ലോക വനിതാ ദിനം.

സ്ത്രീശക്തി പുരസ്‌കാരം പ്രഖ്യാപിക്കുന്ന മുഖ്യാതിഥി ആരായിരിക്കും എന്നതും പിന്നീട് അത് സമ്മാനിക്കുന്ന വനിതാ വിവിഐപി ആരായിരിക്കുമെന്നതും പുറത്തുവിട്ടിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസും സാമൂഹിക നീതി വകുപ്പും ഇത് സസ്‌പെന്‍സില്‍ നിര്‍ത്തിയിരിക്കുകയാണ്. പുരസ്‌കാരം ഞായറാഴ്ച പ്രഖ്യാപിച്ചാലും ഈ മാസംതന്നെ മറ്റൊരു ദിവസമായിരിക്കും നല്‍കുക. പ്രഖ്യാപനത്തിന് മഞ്ജു വാര്യര്‍, കാവ്യാ മാധവന്‍, ശ്വേതാ മേനോന്‍, രേവതി, എഡിജിപി ആര്‍ ശ്രീലേഖ, എഡിജിപി ബി. സന്ധ്യ, ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി തുടങ്ങിയ പലരുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

പുരസ്‌കാരം നല്‍കുന്നത് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയോ എച്ച്.ആര്‍.ഡി. മന്ത്രി സ്്മൃതി ഇറാനിയോ ആയേക്കുമന്നും സൂചനയുണ്ട്. എന്നാല്‍ ബി.ജെ.പിയും ഏഷ്യാനെറ്റും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരം മൂലം ഇവരുടെ വരവ് തടയാന്‍ സംസ്ഥാന ബി.ജെ.പി. ഘടകം ശ്രമിക്കുമോ എന്ന് വ്യക്തമല്ല. സര്‍ക്കാര്‍ അതിഥിയായി കേന്ദ്ര മന്ത്രി വരുന്നതിന് ഏഷ്യാനെറ്റും ബിജെപിയും തമ്മിലുള്ള പ്രശ്്‌നം തടസമായേക്കില്ലെന്നും അറിയുന്നു.

രണ്ടു വര്‍ഷമായി ഏഷ്യാനെറ്റ് തനിയെ നല്‍കിക്കൊണ്ടിരിക്കുന്ന സ്ത്രീശക്തി പുരസ്‌കാരത്തോട് ഇത്തവണ വനിതാ വികസന കോര്‍പറേഷന്‍ കൂടി സഹകരിക്കണമെന്ന് ചാനല്‍ മാനേജ്‌മെന്റ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പാലിയേറ്റീവ് ക്ലിനിക് പ്രവര്‍ത്തന ഉമാ പ്രേമന്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കാണ് ഇതുവരെ പുരസ്‌കാരം ലഭിച്ചത്.

Sthree Shakthi, Kerala, CK Janu, OP Jaisha, Award, Asinet News, Women Development Corporation, Award, Who will be the 'Sthree Shakthi' 2014 of Kerala? CK Janu or OP Jaisha.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Sthree Shakthi, Kerala, CK Janu, OP Jaisha, Award, Asinet News, Women Development Corporation, Award, Who will be the 'Sthree Shakthi' 2014 of Kerala? CK Janu or OP Jaisha.

Post a Comment