Follow KVARTHA on Google news Follow Us!
ad

ബജറ്റ് ദിവസം നിയമസഭ വളയുമെന്ന് എല്‍ ഡി എഫ്

ധനമന്ത്രി കെ എം മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ വളയുമെന്ന് എല്‍ ഡി എഫ്.Thiruvananthapuram, Conference, Corruption, Kodiyeri Balakrishnan, V.S Achuthanandan, K.M.Mani, Kerala,
തിരുവനന്തപുരം: (www.kvartha.com 06.03.2015) ധനമന്ത്രി കെ എം മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ വളയുമെന്ന് എല്‍ ഡി എഫ്. ബജറ്റ് ദിവസം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചു. സമരത്തിന്റെ രൂപരേഖ തീരുമാനിക്കാന്‍ മുന്നണി ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. ബാര്‍ കോഴയില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് മുന്നണിയുടെ തീരുമാനം.

Stormy Budget Session Ahead in Kerala, Thiruvananthapuram, Conference, Corruption,സിപിഎം സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് ഇറങ്ങിപ്പോയശേഷം കഴിഞ്ഞദിവസത്തെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍നിന്നു വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായി ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയതിന് കേസ് നേരിടുന്ന ധനമന്ത്രി കെ എം മാണിക്കെതിരായ സമരംതന്നെയായിരുന്നു യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍തന്നെ ഇക്കാര്യത്തില്‍ പ്രതിപക്ഷം തങ്ങളുടെ
നിലപാട് ആവര്‍ത്തിച്ചിരുന്നു.  മാണിയെയും മറ്റ് അഴിമതിക്കാരായ മന്ത്രിമാരെയും സഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു.  കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി സെക്രട്ടറിമാരായി ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ മുന്നണിയോഗമായിരുന്നു വെള്ളിയാഴ്ച നടത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Stormy Budget Session Ahead in Kerala, Thiruvananthapuram, Conference, Corruption, Kodiyeri Balakrishnan, V.S Achuthanandan, K.M.Mani, Kerala.

Post a Comment