Follow KVARTHA on Google news Follow Us!
ad

യമനില്‍ സൗദി ആഞ്ഞടിക്കുന്നു: സൗദിക്ക് യു എസിന്റെ പിന്തുണ

യമനില്‍ ആഭ്യന്തര യുദ്ധം രണ്ടാം ദിവസവും രൂക്ഷമായി തുടരുന്നു. ഹൂതി വിമതരുടെ Iran, Gun Battle, Saudi Arabia, Egypt, Pakistan, World,
സന്‍ആ: (www.kvartha.com 27.03.2015) യമനില്‍ ആഭ്യന്തര യുദ്ധം രണ്ടാം ദിവസവും രൂക്ഷമായി തുടരുന്നു. ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യസേനയുടെ നേതൃത്വത്തിലാണ് വ്യോമാക്രമണം.

ആക്രമണം രൂക്ഷമായതോടെ യമന്‍ അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ രാഷ്ട്രീയാഭയം തേടി. വ്യാഴാഴ്ച രാത്രി റിയാദിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. അതേസമയം, ആക്രമണത്തിന് സൗദിക്ക് എല്ലാവിധ പിന്തുണയും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട് .തങ്ങള്‍ സൈനികമായും ബുദ്ധിപരമായും എല്ലാവിധ പിന്തുണയും നല്‍കുമെന്നും എന്നാല്‍, ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്നും യു എസ് അറിയിച്ചു.  സൗദി ഭരണകൂടത്തിന്റെ വികാരം മനസ്സിലാക്കുന്നതായും അവരുടെ ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ജെഫ് റാത്‌കെ അറിയിച്ചു.

സദാഇലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ 'ആസിഫത്തുല്‍ ഹസം' (നിര്‍ണായക കൊടുങ്കാറ്റ്) എന്നു പേരിട്ട സൈനിക നടപടിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ബുധനാഴ്ച പ്രാദേശികസമയം അര്‍ധരാത്രി 12 മണിയോടെയാണ് ഉത്തരവിട്ടത്. ഇതോടെ സൗദിയുടെ നേതൃത്വത്തില്‍ ഒമാന്‍ ഒഴികെ ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്ത്, സുഡാന്‍, മൊറോകോ, ജോര്‍ഡന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള വിശാല സഖ്യം യമന്റെ വ്യോമപ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

Iran, Gun Battle, Saudi Arabia, Egypt,അതേസമയം ഇറാന്‍, പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് തുര്‍കി
പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. ഇതിനോട് സഹകരിക്കാന്‍ ആവില്ലെന്നും യെമന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഹൂതി വിമത സേനയെ പിന്‍വലിക്കാന്‍ ഇറാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട്ടെ കുടിവെള്ളക്ഷാമം; വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന്

Keywords: Iran, Gun Battle, Saudi Arabia, Egypt, Pakistan, World.

Post a Comment