Follow KVARTHA on Google news Follow Us!
ad

ഹിന്ദുക്കള്‍ 3 ഖാന്മാരുടേയും ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കണം; രാഹുല്‍ ഗാന്ധി ഇന്ത്യക്കാരിയെ കല്യാണം കഴിക്കണം: സാധ്വി പ്രചിയുടെ ഉത്തരവുകള്‍!

ന്യൂഡല്‍ഹി: (www.kvartha.com 02/03/2015) ബിജെപി നേതാവ് സാധ്വി പ്രചി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.Sadhvi Prachi, BJP, Gjar Vapasi, Love Jihad, Congress, India, Bollywood, Khan, Rahul Gandhi,
ന്യൂഡല്‍ഹി: (www.kvartha.com 02/03/2015) ബിജെപി നേതാവ് സാധ്വി പ്രചി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ലൗ ജിഹാദ്, ഖര്‍ വാപസി തുടങ്ങിയ വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയയായ നേതാവാണ് സാധ്വി പ്രചി.

ബോളീവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ലൗ ജിഹാദിനെ പ്രമോട്ട് ചെയ്യുന്നവരാണെന്നും ഹിന്ദുക്കള്‍ 3 ഖാന്‍ മാരുടേയും ചിത്രങ്ങള്‍ ബഹിക്കരിക്കണമെന്നും സാധ്വി അഭിപ്രായപ്പെട്ടു.

കൂടാതെ അമ്മയേയും സഹോദരിയേയും വിഷമിപ്പിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉടനെ വിവാഹിതനാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ വിവാഹം കഴിക്കുന്നവള്‍ ഒരു ഇന്ത്യക്കാരിയായിരിക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

Sadhvi Prachi, BJP, Gjar Vapasi, Love Jihad, Congress, India, Bollywood, Khan, Rahul Gandhi, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് മദര്‍ തെരേസയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയേയും അവര്‍ ശരിവെച്ചു. മദര്‍ തെരേസ പാവങ്ങള്‍ക്ക് സേവനം ചെയ്ത് അവരെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിക്കുകയായിരുന്നുവെന്നും സാധ്വി പറഞ്ഞു. മതം മാറ്റം തടയാന്‍ നിയമം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

SUMMARY: Sadhvi Prachi is in news yet again for her controversial statement. In the wake of the 'ghar vapsi' controversy and love jihad campaigns, BJP leader Sadhvi Prachi on Sunday said that Hindus should boycott movies by the three Khans of Bollywood as they promote love jihad, reported IBN.

Keywords: Sadhvi Prachi, BJP, Gjar Vapasi, Love Jihad, Congress, India, Bollywood, Khan, Rahul Gandhi,

Post a Comment