Follow KVARTHA on Google news Follow Us!
ad

നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റില്‍

നിരവധി മോഷണ കേസുകളില്‍ തെരയുന്ന പ്രതിയെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി കള്ളിപ്പാറ മുകളേല്‍ ആന്റണിയുടെ മകന്‍ ഷിന്റോയെ (37) ആണ് Accused, Arrest, Theft, Robbery, Case, Idukki, Kerala.
ഇടുക്കി:  (www.kvartha.com 30/03/2015) നിരവധി മോഷണ കേസുകളില്‍  തെരയുന്ന പ്രതിയെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി കള്ളിപ്പാറ മുകളേല്‍ ആന്റണിയുടെ മകന്‍ ഷിന്റോയെ (37) ആണ് മുരിക്കാശ്ശേരി സബ്ഇന്‍സ്‌പെക്ടര്‍ വി.കെ മുരളീധരന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലാ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള മോഷണസംഘത്തിലെ അംഗമാണിയാള്‍. കഴിഞ്ഞ ആഴ്ച പാലാ പ്ലാശ്‌നാല്‍ സ്വദേശിയായ മുഖ്യപ്രതിയെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് രണ്ടാം പ്രതിയെ പോലീസ് തെരയുന്നതിനിടയിലാണ് പാലായിലുണ്ടെന്ന് വിവരം ലഭിച്ചത്. 

Accused, Arrest, Theft, Robbery, Case, Idukki, Kerala.മുരിക്കാശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2014 ജൂണ്‍  ഒന്നാംതിയതി രാത്രി മോഷണം നടത്തിയിരുന്നു. ചെറുതും വലുതുമായ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഇയാള്‍ പാലാ കേന്ദ്രീകരിച്ച് നടത്തിയ ഒരു ബലാല്‍സംഗ കേസിലും,കൊലപാതക ശ്രമത്തിലും കോടതി ശിക്ഷിച്ച് അപ്പീല്‍ നല്‍കികഴിയുമ്പോഴാണ് ഇപ്പോള്‍ അറസ്റ്റിലായത്. മുരിക്കാശ്ശേരി എസ് ഐ വി.കെ മുരളീധരനോടൊപ്പം എ.എസ്.ഐ ഏണസ്റ്റ് സി ജോണ്‍സണ്‍, സി.പി.ഒ സോമന്‍ കെ.എം, ഹോംഗാര്‍ഡ് ബെന്നി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Accused, Arrest, Theft, Robbery, Case, Idukki, Kerala.

Post a Comment