Follow KVARTHA on Google news Follow Us!
ad

രവിയുടെ അവസാന വാട്ട്‌സ് ആപ് സന്ദേശം സഹപാഠി രോഹിണിക്ക്: സന്ദേശത്തില്‍ പ്രണയം തുറന്നുപറയുന്നു

ഫ് ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ Bangalore, Police, Mobile Phone, Message, Allegation, National,
ബംഗളൂരു: (www.kvartha.com 26.03.2015) ഫ് ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവി വസ്തു വാങ്ങാനായി തന്റെ കുടുംബത്തില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സഹപാഠി രോഹിണി സിന്ദൂരി. മാര്‍ച്ച് 18ന് പോലീസിന് നല്‍കിയ മൊഴിയിലാണ് രോഹിണി ഇക്കാര്യം വ്യക്തമാക്കിയത്. മണല്‍ മാഫിയയ്‌ക്കെതിരെ ധീരമായി പോരാടിയ രവിക്ക് നേരെ ഒട്ടേറെ ഭീഷണികള്‍ നിലനിന്നിരുന്നു.

100 ഏക്കര്‍ വസ്തു വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞ രവി ഇതു വാങ്ങാനായി പണം വേണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ തന്റെ ഭര്‍ത്താവ് 10 ലക്ഷം രൂപ ആര്‍ ആന്റ് എച്ച് പ്രോപ്പര്‍ട്ടീസിന്റെ അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്തിരുന്നുവെന്നാണ് രോഹിണിയുടെ  മൊഴിയില്‍ പറയുന്നത്. പിന്നീട്  കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നല്‍കാന്‍ തങ്ങള്‍ തയ്യാറായില്ല. വസ്തു വാങ്ങാന്‍ 10 ലക്ഷം രൂപ തികയില്ലെന്നും അതുകൊണ്ട് ലോണെടുക്കാന്‍ ഉദ്ദേശമുണ്ടെന്നും രവി പറഞ്ഞിരുന്നു. എന്നാല്‍ ലോണെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും രവിയെ പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും  രോഹിണി പറയുന്നു.

മരിക്കുന്നതിന് മുമ്പ് രവി അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചിരിക്കുന്നത് രോഹിണിക്കാണ് . രോഹിണിയോടുള്ള തന്റെ പ്രണയം അറിയിച്ച രവി തന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതിന് നന്ദി അറിയിക്കുകയും അടുത്ത ജന്മമുണ്ടെങ്കില്‍ ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞിരുന്നു. മാത്രമല്ല താനൊരു മോശം തീരുമാനമെടുക്കാന്‍ പോവുകയാണെന്നും രവി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അബദ്ധമൊന്നും കാണിക്കരുതെന്ന് രോഹിണി മറുപടി നല്‍കിയിരുന്നു.

മാര്‍ച്ച് 16നാണ് രവിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രവിയുടെ മരണവാര്‍ത്തയറിഞ്ഞ് രോഹിണി പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന് മുമ്പാകെ സ്വമേധയാ എത്തി മൊഴി നല്‍കുകയായിരുന്നു.
Ravi: Govt calls in CBI, tells court he had a ‘relationship’ with batchmate,
അതേസമയം രവിയുടെ വീടിന് മുന്നിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ സി.ഐ.ഡി
ഉദ്യോഗസ്ഥര്‍ മായ്ച്ച് കളഞ്ഞതായി  ഭാര്യാ പിതാവ് ഹനുമന്തരായപ്പ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ രവിയുടെ ഡ്രൈവറായ ഇളങ്കോവനെ ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Ravi: Govt calls in CBI, tells court he had a ‘relationship’ with batchmate, Bangalore, Police, Mobile Phone, Message, Allegation, National.

Post a Comment