Follow KVARTHA on Google news Follow Us!
ad

ജോര്‍ജിന്റെ സി ഡി കണ്ടു, കത്തും വായിച്ചു, അതിലൊന്നുമില്ല: ചെന്നിത്തല

സര്‍ക്കാര്‍ ചീഫ് പി.സി. ജോര്‍ജ് കൈമാറിയ കത്ത് വായിച്ചു. സിഡിയും കണ്ടു. എന്നാല്‍ ഇതില്‍ രണ്ടിലുംThiruvananthapuram, Letter, P.C George, Ramesh Chennithala, Chief Minister, Oommen Chandy, Kerala,
തിരുവനന്തപുരം: (www.kvartha.com 06.03.2015) സര്‍ക്കാര്‍ ചീഫ് പി.സി. ജോര്‍ജ് കൈമാറിയ കത്ത് വായിച്ചു. സിഡിയും കണ്ടു. എന്നാല്‍ ഇതില്‍ രണ്ടിലും ഡി ജി പിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ കമ്മീഷണറുടെയും വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെയും സംഭാഷണമാണ് രണ്ടിലെയും ഉള്ളടക്കം. കേസ് നന്നായി പോകണമെന്ന ജോര്‍ജിന്റെ ആത്മാര്‍ഥതയില്‍ സന്തോഷമുണ്ട്. കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിവാദ വ്യവസായി നിസാമിനെ വഴിവിട്ട് സഹായിച്ച ഡിജിപിക്കെതിരെ നടപടി വേണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ ഇടപെടലിന് തെളിവായി മുഖ്യമന്ത്രിക്ക് നല്‍കിയ സിഡിക്ക് ഒപ്പമാണ് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും നല്‍കിയത്. സസ്‌പെന്‍ഷനിലായ ജേക്കബ്ബ് ജോബും മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

വ്യാഴാഴ്ച രാത്രിയാണ് ജോര്‍ജ് ക്ലിഫ് ഹൗസിലെത്തി സിഡിയും കത്തും മുഖ്യമന്ത്രിക്ക് കൈമാറിയത്. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം നിസാമിനെ രക്ഷിക്കാന്‍ നേരിട്ട് ഇടപെട്ടതായി സിഡിയില്‍ ഇല്ല. പകരം ഡിജിപി പദവിയില്‍ നിന്ന് ഈയിടെ സ്ഥാനമൊഴിഞ്ഞ എം.എന്‍.കൃഷ്ണമൂര്‍ത്തി സസ്‌പെന്‍ഷനിലായ ജേക്കബ്ബ് ജോബുമായി സംസാരിക്കുന്നതിന്റെ 35 മിനിട്ട് ശബ്ദരേഖയാണുള്ളത്. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന് താല്പര്യമുള്ള ആളാണ് നിസാമെന്നും അതുകൊണ്ട് സഹായിക്കണമെന്നും കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോട് സംസാരിക്കുന്ന ഭാഗമാണ് ഇതിലുള്ളത്.

നിസാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍  ജേക്കബ്ബ് ജോബിനെതിരെ നേരത്തെ നടപടി
Ramesh Stands by DGPഎടുത്തിട്ടുണ്ട്. എന്നാല്‍ അത് ശരിയല്ലെന്നും ഡിജിപിക്കെതിരെ തന്നെ നടപടി വേണമെന്നും സിഡിക്കൊപ്പം നല്‍കിയ കത്തില്‍ ജോര്‍ജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിക്ക് വേണ്ടി പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസമാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കൃഷ്ണമൂര്‍ത്തിയെ ഉടന്‍ നിലവില്‍ വരുന്ന പോലീസ് സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫിസറായി മന്ത്രിസഭായോഗം നിയമിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു
Keywords: Thiruvananthapuram, Letter, P.C George, Ramesh Chennithala, Chief Minister, Oommen Chandy, Kerala.

Post a Comment