Follow KVARTHA on Google news Follow Us!
ad

ഖാസി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി

ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. സി.ബി.ഐ അന്വേഷണം Qazi CM Abdulla Moulavi, Kochi, High Court, CBI, Case, Investigates, Kerala, Kasaragod, Qazi death, Qazi CM case: new petition in High Curt .
കൊച്ചി: (www.kvartha.com 06/03/2015) ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. സി.ബി.ഐ അന്വേഷണം നടത്തി നേരത്തെ സമര്‍പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയാണ് ഭേദഗതി ഹരജി നല്‍കിയിരിക്കുന്നത്.

സി.ബി.ഐ. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം കാര്യക്ഷമമല്ലെന്നും മൗലവി ആത്മഹത്യ ചെയ്തതാണെന്ന പോലിസ് കണ്ടെത്തല്‍ ശരിവെച്ച് സമര്‍പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. 2011 ഫെബ്രൂവരി 15ന് പുലര്‍ച്ചെ ചെമ്പിരിക്ക കടുക്കക്കല്ലിനു സമീപം കടലിലാണ് ഖാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിട്ടു. എന്നാല്‍, പോലീസിന്റെ കണ്ടെത്തല്‍ തന്നെയാണ് സി.ബി.ഐയും നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിക്കുകയും ചെയ്തു.
Qazi CM Abdulla Moulavi, Kochi, High Court, CBI, Case, Investigates, Kerala, Kasaragod, Qazi death, Qazi CM case: new petition in High Curt .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Qazi CM Abdulla Moulavi, Kochi, High Court, CBI, Case, Investigates, Kerala, Kasaragod, Qazi death, Qazi CM case: new petition in High Curt .

Post a Comment