Follow KVARTHA on Google news Follow Us!
ad

മഞ്ഞുവീഴ്ച: യു എസില്‍ യാത്രാ വിമാനം തെന്നിമാറി മതിലിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്

യു.എസില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് New York, America, Passenger, Injured, hospital, Treatment, World,
ന്യൂയോര്‍ക്ക്: (www.kvartha.com 06.03.2015) യു.എസില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി അപകടത്തില്‍പ്പെട്ടു. അറ്റ്‌ലാന്റയില്‍ നിന്നുള്ള യാത്രാവിമാനമാണ് ലാന്‍ഡിംഗിനിടെ തെന്നിമാറി മതിലിലിടിച്ചത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ എയര്‍പ്പോര്‍ട്ടിലെ റണ്‍വേയിലാണ് ഡെല്‍റ്റ എം.ഡി88 എന്ന വിമാനം അപകടത്തില്‍പെട്ടത്.

സംഭവത്തില്‍ 24ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപോര്‍ട്ട്. പ്രാദേശികസമയം 11 മണിയോടെയാണ് സംഭവം. അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എമര്‍ജന്‍സി ജീവനക്കാര്‍ വിമാനത്തിലെ 127 ഓളം യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

വിമാനം ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് റണ്‍വേ ലാന്‍ഡിംഗിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയിരുന്നതായും മറ്റു പൈലറ്റുകള്‍ പരിശോധിച്ച് തൃപ്തി വരുത്തിയിരുന്നതായും ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജേഴ്‌സി പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ പാട്രിക് ഫോയെ മാധ്യമങ്ങളെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് കുറച്ചു നേരത്തേക്ക് അടച്ചിട്ടു.

New York, America, Passenger, Injured, hospital, Treatment, World, ടെക്‌സാസ് മുതല്‍ ന്യൂ ഇംഗ്ലണ്ട് മേഖലകള്‍ വരെ  കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കനത്ത മഴയും
മഞ്ഞുവീഴ്ചയും തുടരുകയാണ്.  മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിദ്യാഭ്യാസസ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും യു.എസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു
Keywords: Plane Skids Off Runway at LaGuardia Airport, Crashes Into Fence, New York, America, Passenger, Injured, hospital, Treatment, World.

Post a Comment