Follow KVARTHA on Google news Follow Us!
ad

ഒ.പി. ജയ്ഷയുടെ ദുരിത ജീവിത കഥ ഓണ്‍ലൈനില്‍ സൂപ്പര്‍ ഹിറ്റ്

കേരളത്തിന്റെ അഭിമാനമായി മാറിയ ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജയ്ഷയുടെ പൊള്ളുന്ന ജീവിത കഥ സമീപകാലത്തെ ഏറ്റവും വലിയ OP Jaisha, Kerala, News, Super hit, Online Media, Story, OP Jaisha Kerala's news golden expectation super hit on online.
തിരുവനന്തപുരം: (www.kvartha.com 02/03/2015) കേരളത്തിന്റെ അഭിമാനമായി മാറിയ ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജയ്ഷയുടെ പൊള്ളുന്ന ജീവിത കഥ സമീപകാലത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹിറ്റുകളുടെ നിരയില്‍. ജയ്ഷയുമായി അഭിമുഖം നടത്തി മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ കവര്‍സ്‌റ്റോറിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മാതൃഭൂമി ഓണ്‍ലൈനിലും പോസ്റ്റു ചെയ്തതോടെയാണ് സൂപ്പര്‍ ഹിറ്റായത്. അതിനു തുടര്‍ച്ചയായാണ് ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരത്തിനു പരിഗണിക്കുന്ന അഞ്ചു പേരില്‍ ജയ്ഷയുടെയും പേര് ഉള്‍പ്പെടുത്തിയത്.

മാതൃഭൂമി ഓണ്‍ലൈനില്‍ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ടത് ജയ്ഷയുടെ കഥയാണ്. വിശപ്പു സഹിക്കാന്‍ വയ്യാതെ മണല്‍വാരിത്തിന്നതുള്‍പ്പെടെ വിവരിക്കുന്ന അഭിമുഖത്തെ തുടര്‍ന്ന് ജയ്ഷയുടെ വീടിരിക്കുന്ന സ്ഥലത്തിന്റെ ആധാരം പണയത്തിലായിരുന്ന ബാങ്ക് വായ്പ എഴുതിത്തള്ളി ആധാരം തിരിച്ചേല്‍പ്പിച്ചു. ഏഷ്യാനെറ്റ്  ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനു പ്രഖ്യാപിക്കുന്ന ലക്ഷം രൂപയുടെ സ്ത്രീശക്തി പുരസ്‌കാരത്തില്‍ സി.കെ. ജാനു, അഞ്ജലി മേനോന്‍, സൂസന്‍ എലിസബത്ത് കോശി, കെ.ആര്‍. മീര എന്നിവരാണു മറ്റുള്ളവര്‍.

പഞ്ചാബ് സ്വദേശിയായ കായിക താരം ഗുര്‍മീത് സിംഗിന്റെ ഭാര്യയാണ് ജയ്ഷ. മൂന്നു ചേച്ചിമാരെ വിവാഹം ചെയ്തയച്ചത് ജയ്ഷ റയില്‍വേ ഉദ്യോഗസ്ഥയായ ശേഷമാണ്. ഈ വര്‍ഷമാദ്യം നടന്ന മുംബൈ മാരത്തോണില്‍ സ്വര്‍ണം നേടിയ ജയ്ഷ ലോക വനിതാ മാരത്തോണിനും ന്യൂയോര്‍ക്ക് സിറ്റി മാരത്തോണിനും യോഗ്യത നേടിയിരിക്കുകയാണ്. കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ 5,000 മീറ്ററിലും 10,000 മീറ്ററിലും ജയ്ഷയായിരുന്നു താരം.

കുടും ബജീവിതത്തിലേക്കു മാറാന്‍ ഓട്ടം അവസാനിപ്പിച്ച പ്രീജ ശ്രീധര്‍ തന്റെ പിന്‍ഗാമിയായി മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത് ജയ്ഷയെയായിരുന്നു. ജയ്ഷയാണ് ഇനി ഇന്ത്യയുടെ ഭാവി അന്തര്‍ദേശീയ മല്‍സരങ്ങളിലെ ദീര്‍ഘദൂര പ്രതീക്ഷ എന്നാണ് സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിന്റെയും വിലയിരുത്തല്‍. പക്ഷേ, വയനാട് മാനന്തവാടി സ്വദേശിയായ ജയ്ഷയ്ക്കും കുടുംബത്തിനും കടുവാ സങ്കേതത്തിനടുത്തുള്ള സ്ഥലത്ത് കെട്ടുറപ്പുള്ളൊരു വീട് എന്ന സ്വപ്‌നമാണ് അവരെ ഇപ്പോള്‍ നയിക്കുന്നത്.
OP Jaisha, Kerala, News, Super hit, Online Media, Story, OP Jaisha Kerala's news golden expectation super hit on online.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: OP Jaisha, Kerala, News, Super hit, Online Media, Story, OP Jaisha Kerala's news golden expectation super hit on online.

Post a Comment