Follow KVARTHA on Google news Follow Us!
ad

ലസ്ലി ഉദ് വിന്‍ ജയിലിനകത്ത് പ്രവേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

ഡെല്‍ഹി കൂട്ടമാനഭംഗത്തെ കുറിച്ച് ഡോക്യുമെന്ററി എടുത്ത ബി.ബി.സി മാധ്യമപ്രവര്‍ത്തക New Delhi, BBC, Report, Controversy, Criminal Case, Tihar Jail, National,
ഡെല്‍ഹി: (www.kvartha.com 06.03.2015) ഡെല്‍ഹി കൂട്ടമാനഭംഗത്തെ കുറിച്ച് ഡോക്യുമെന്ററി എടുത്ത ബി.ബി.സി മാധ്യമപ്രവര്‍ത്തക ജയിലിനകത്ത് പ്രവേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് റിപോര്‍ട്ട്. കൂട്ടമാനഭംഗക്കേസിലെ പ്രതിയും ബസിലെ ഡ്രൈവറുമായിരുന്ന മുകേഷ് സിംഗിന്റെ അഭിമുഖമെടുക്കാനാണ് ലസ്ലി ചട്ടങ്ങള്‍ ലംഘിച്ച് തിഹാര്‍ ജയിലിനകത്ത് കയറിയത്. അഭിമുഖം വിവാദമായതോടെയാണ് ലെസ്ലി ഉദ് വിന്‍ ശ്രദ്ധിക്കപ്പെട്ടത്.

ആഭ്യന്തര വകുപ്പ് 2012ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്ത്യന്‍ ജയിലുകളില്‍ വിദേശികളുടെ സന്ദര്‍ശനം നിയന്ത്രിക്കുന്നതിനായി ചില ചട്ടങ്ങള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും ക്രിമിനോളജിസ്റ്റുകള്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണ്. ജയില്‍ സന്ദര്‍ശിക്കുന്നവര്‍ ആരായാലും അതിന്റെ ഉദ്ദേശം, സന്ദര്‍ശകരുടെ പശ്ചാത്തല വിവരങ്ങള്‍ എന്നിവയെല്ലാം കര്‍ശനമായി പരിശോധിച്ചതിന് ശേഷം മാത്രമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കുലര്‍ നിഷ്‌ക്കര്‍ഷിക്കുന്നത്. എന്നാല്‍, ലസ്ലി ഉദ്‌വിന് എല്ലാ ചട്ടങ്ങളും മറികടന്നാണ് ജയില്‍ അധികൃതര്‍ പ്രവേശനാനുമതി നല്‍കിയതെന്നാണ് റിപോര്‍ട്ട്.

വിദേശ വനിതയായിട്ടും ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി ഇന്റലിജന്‍സ് ബ്യൂറോ,
New Delhi, BBC, Report, Controversy, Criminal Case,
രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംങ് (റോ), ഡെല്‍ഹി പോലീസ് എന്നിവരുമായി ജയില്‍ അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല ഡോക്യുമെന്ററിയില്‍ അഭിമുഖം കൊടുത്ത നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് ജയില്‍ വസ്ത്രമണിയാതെ സാധാരണ വേഷത്തിലെത്തിയത് സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതൊരു പ്രതിയും ജയിലിനകത്ത് അനുവദിച്ചിട്ടുള്ള വേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: New Delhi, BBC, Report, Controversy, Criminal Case, Tihar Jail, National.

Post a Comment