Follow KVARTHA on Google news Follow Us!
ad

ഫ്‌ളവേഴ്‌സ് ചാനലും വരുന്നു; എന്താകുമോ എന്തോ

കേരളത്തില്‍ ടി വി ചാനലുകള്‍ ഒന്നൊന്നായി പ്രതിസന്ധിയിലേക്കു നീങ്ങുകയും ചിലത് പ്രവര്‍ത്തനം Thiruvananthapuram, Kerala, Channel, Flowers, New TV channel, Launch, News Channel, New Malayalam TV channel started it's transmission.
തിരുവനന്തപുരം: (www.kvartha.com 29.03.2015) കേരളത്തില്‍ ടി വി ചാനലുകള്‍ ഒന്നൊന്നായി പ്രതിസന്ധിയിലേക്കു നീങ്ങുകയും ചിലത് പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യുന്നതിനിടെ, പുതിയ ചാനല്‍ - ഫ്ലവേഴ്‌സ്- വൈകാതെ സംപ്രേഷണം ആരംഭിക്കാന്‍ തിരക്കിട്ട ശ്രമത്തില്‍. ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ എന്ന ടോക് ഷോ അവതരിപ്പിച്ച് ശ്രദ്ധേയനായ ശ്രീകണ്ഠന്‍ നായരാണ് ഫ്ലവേഴ്‌സിനു പിന്നില്‍. ഏഷ്യാനെറ്റ് മുന്‍ ചെയര്‍മാന്‍ റെജി മേനോനും ഉണ്ടെന്ന് അറിയുന്നു. ചാനലിന്റെ പരീക്ഷണ സംപ്രേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സിനിമാ ഗാനങ്ങള്‍ മാത്രമാണ് പരീക്ഷണ കാലത്ത് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് വിനോദ പരിപാടികളും ഉടന്‍ ആരംഭിക്കും എന്നാണു വിവരം.

വാര്‍ത്താ ചാനലുകളാണ് മുഖ്യമായും പ്രതിസന്ധി നേരിടുന്നത് എന്ന് മനസിലാക്കി വാര്‍ത്തയ്ക്ക് ചെറിയ പ്രാധാന്യം മാത്രം നല്‍കുന്ന വിനോദ ചാനലായാണ് ഫ്ലവേഴ്‌സ് എത്തുന്നത്. വാര്‍ത്താ ബുള്ളറ്റിനുകള്‍ ഉണ്ടാകുമോ എന്നുതന്നെ ഉറപ്പിച്ചിട്ടില്ല. സൂര്യ ടിവി വാര്‍ത്താ ബുള്ളറ്റിനുകള്‍ ഒന്നൊന്നായി നിര്‍ത്തി രാവിലെ ഏഴരയ്ക്കുള്ള ഒരേയൊരു ബുള്ളറ്റിന്‍ മാത്രമാക്കിയതും അമൃതാ ടിവിയും ആ പാത പിന്തുടരാന്‍ ശ്രമം ആരംഭിച്ചതും മാത്രമല്ല ഫ്ലവേഴ്‌സിന്റെ അണിയറ പ്രവര്‍ത്തകരുടെ ഈദിശയിലുള്ള ചിന്തയ്ക്കു കാരണം. ഇന്ത്യാവിഷന്റെ തകര്‍ച്ച, ടിവി ന്യൂ ചാനല്‍ തുടങ്ങിയതിനു പിന്നാലെ പ്രതിസന്ധിയിലായി നിന്നുപോയത്, റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രതിസന്ധി എന്നിവയെല്ലാം ഇതിനു കാരണമായി. മാത്രമല്ല, ന്യൂസ് ചാനലുകള്‍ക്കു പിന്നില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിട്ടും സാമ്പത്തികമായി രക്ഷപ്പെടാനായില്ല. അടിസ്ഥാനപരമായി മാധ്യമ പ്രവര്‍ത്തകനല്ലാത്ത, ടോക് ഷോ അവതാരകന്‍ എന്ന നിലയില്‍ മാത്രം ശ്രദ്ധ നേടിയ ശ്രീകണ്ഠന്‍ നായര്‍ക്ക് വാര്‍ത്താ ചാനല്‍ ലാഭത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന ആശങ്കയും മാറിച്ചിന്തിക്കാന്‍ കാരണമായി.

Thiruvananthapuram, Kerala, Channel, Flowers, New TV channel, Launch, News Channel, New Malayalam TV channel started it's transmission. ഏഷ്യാനെറ്റില്‍ നിന്നു മഴവില്‍ മനോരമ കണ്‍സല്‍ട്ടന്റ് ആയി പോയ ശ്രീകണ്ഠന്‍ നായര്‍ അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ കുറച്ചുകാലം സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
4 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാളെ കാണ്‍മാനില്ല

Keywords: Thiruvananthapuram, Kerala, Channel, Flowers, New TV channel, Launch, News Channel, New Malayalam TV channel started it's transmission. 

Post a Comment