Follow KVARTHA on Google news Follow Us!
ad

കാര്‍ഷിക ടൂറിസം മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കുമളി ബഡ്ജറ്റ്

കുമളിയില്‍ കൃഷി മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും മുന്‍തൂക്കം നല്‍കി 2015 2016 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ Idukki, Budget, Kerala, Kumli Budget, Kumli, Idukki News.
ഇടുക്കി: (www.kvartha.com 30/03/2015) കുമളിയില്‍ കൃഷി മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും മുന്‍തൂക്കം നല്‍കി 2015  2016 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി മാത്യു ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.പൊന്‍രാജ് അദ്ധ്യക്ഷത വഹിച്ചു.

356553600 രൂപ  വരവും 296582600 രുപ ചിലവും 9971000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ ജൈവ കൃഷി പ്രോത്സാഹനം, കുടുംബശ്രീ ജെ.എല്‍.ജി
ഗ്രൂപ്പിന് സംഘ കൃഷി പ്രോത്സാഹനം, പച്ചക്കറി കൃഷി വികസനം, കൃഷിഭവന് നിത്യനിദാന ചില
വുകള്‍, കുരുമുളക് നഴ്‌സറി തുടങ്ങിയവയ്ക്കായി 10200000 രൂപ നീക്കി വച്ചിട്ടുണ്ട്.

മൃഗസംരക്ഷണം, ക്ഷീര വികസം, മുട്ടകോഴി വിതരണം, കന്നുകുട്ടി പരിപാലനം എന്നിവയ്ക്കും തുക നീക്കി വച്ചിട്ടുണ്ട്. ഭവന നിര്‍മ്മാണ മേഖലയ്ക്കും ബഡജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജവഹര്‍ ഭവന പദ്ധതി, ഇന്ദിരാ ഗാന്ധി ആവാസ് യോജന തുടങ്ങിയ പദ്ധതികളിലൂടെ ഭവന രഹിതരായവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും വീട് വെയ്ക്കുന്നതിന്
തുക മാറ്റി വച്ചിട്ടുണ്ട്.

പ്രശസ്ത ടൂറിസം മേഖലയായ തേക്കടി ഉള്‍പ്പെടുന്ന കുമളി ടൗണിന്റെ സമഗ്ര വികസനത്തിനും  ടൂറിസം മേഖലയിലെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്തെ ഏറ്റവും പ്രധാന ഇടത്താവളമെന്ന നിലയില്‍ ഗതാഗത സൗകര്യങ്ങള്‍, നടപ്പാലങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും നടപ്പാക്കും. മന്നാകുടി, പുളിയകുടി എന്നീ പ്രദേശങ്ങളില്‍ സെറ്റില്‍മെന്റായി ജീവിക്കുന്നവരുടെ സാമൂഹിക ഉന്നമനത്തിനും പുരോഗതിക്കുമുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Idukki, Budget, Kerala, Kumli Budget, Kumli, Idukki News.

അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ സിദ്ധ ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകള്‍ വാങ്ങി നല്‍കുന്നതിനായി 17,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. സാംക്രമിക രോഗ നിയന്ത്രണയം, പാലിയേറ്റീവ് കെയര്‍, വികലാംഗ ക്ഷേമം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ്പ്, കുടിവെള്ള വിതരണം സാമൂഹിക വനിതാ ക്ഷേമ പദ്ധതികള്‍, പൊതു വികസന പദ്ധതികള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കിയുള്ള വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Budget, Kerala, Kumli Budget, Kumli, Idukki News.

Post a Comment