Follow KVARTHA on Google news Follow Us!
ad

ഈ ചിത്രം ഇന്ത്യ നിരോധിക്കാനുണ്ടായ കാരണം

ന്യൂഡല്‍ഹി: (www.kvartha.com 29/03/2015) സ്വവര്‍ഗരതിക്കാരിയായ പെണ്‍കുട്ടിയുടെ സംഘര്‍ഷത്തിന്റേയും സമരത്തിന്റേയും കഥ പറയുന്ന ചിത്രമായ 'അണ്‍ഫ്രീഡം' ഇന്ത്യയില്‍ നിരോധിച്ചു.Unfreedom, Homosexuality, India, Ban,
ന്യൂഡല്‍ഹി: (www.kvartha.com 29/03/2015) സ്വവര്‍ഗരതിക്കാരിയായ പെണ്‍കുട്ടിയുടെ സംഘര്‍ഷത്തിന്റേയും സമരത്തിന്റേയും കഥ പറയുന്ന ചിത്രമായ 'അണ്‍ഫ്രീഡം' ഇന്ത്യയില്‍ നിരോധിച്ചു. ചിത്രം കാണുന്നവര്‍ക്ക് സ്വവര്‍ഗ തൃഷ്ണയുണ്ടാകുമെന്ന രസകരമായ വാദമുയര്‍ത്തിയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

തന്റെ സുഹൃത്തും പ്രണയിനിയുമായ യുവതിയുമായി ഒന്നിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തിനെതിരെ ശക്തമായി പ്രതിരോധിക്കുന്ന പെണ്‍കുട്ടിയാണിതിലെ കേന്ദ്ര കഥാപാത്രം. നിരവധി പ്രണയരംഗങ്ങളും നഗ്‌ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം.

Unfreedom, Homosexuality, India, Ban,
യുഎന്നില്‍ സ്വവര്‍ഗരതിക്കാര്‍ക്കെതിരെ വോട്ട് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യ ഈ ചിത്രം രാജ്യത്ത് നിരോധിച്ചത് എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര ചിന്താഗതിക്കാരനായ ഒരു മുസ്ലീമിനെ തീവ്രവാദി തട്ടിക്കൊണ്ടുപോകുന്നതും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

അതേസമയം തീവ്രവാദവും സ്വവര്‍ഗരതിയും ഇന്ത്യയിലെ കയ്‌പ്പേറിയ യാഥാര്‍ത്ഥ്യങ്ങളാണെന്നും ഇവയെ ചൂണ്ടിക്കാട്ടിയതിനാലാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ വിലക്ക് നീക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകന്‍.

SUMMARY: Days after India voted against gay rights for the United Nation employees, a film called Unfreedom which explores homosexuality, has been banned by the CBFC. The film is the story of a young girl who resists a forced arranged marriage to unite with her lesbian partner. The nudity and lovemaking scenes of the female protagonists, irked the Board.

Keywords: Unfreedom, Homosexuality, India, Ban,

Post a Comment