Follow KVARTHA on Google news Follow Us!
ad

എമിഗ്രേഷന്‍ ഓഫീസര്‍ യാത്രക്കാരിയായ യുവതിയോട് ചോദിച്ച അശ്ലീല ചോദ്യങ്ങള്‍ കേള്‍ക്കണോ? ചോദിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: (www.kvartha.com 28/03/2015) എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയായ യുവതിയോട് അശ്ലീലം പറഞ്ഞ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. Immigration, Indira Gandhi International Airport, Hong Kong, Sexual, Questions,
ന്യൂഡല്‍ഹി: (www.kvartha.com 28/03/2015) എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയായ യുവതിയോട് അശ്ലീലം പറഞ്ഞ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.

ബാംഗ്ലൂര്‍ സ്വദേശിനിയായ സ്ത്രീയോടാണ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയത്. പാസ്‌പോര്‍ട്ട് ചെക്ക് ചെയ്യുന്നതിനിടയില്‍ ഉദ്യോഗസ്ഥനായ വിനോദ് കുമാര്‍ യുവതിയോട് ചില അശ്ലീല ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു.

ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയിലെത്തിയ യുവതി ഹോങ്കോങിലേയ്ക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്. ഭര്‍ത്താവ് ജോലിചെയ്യുന്ന സമയത്ത് നിങ്ങള്‍ മറ്റ് പുരുഷന്മാരുമായി കിടക്ക പങ്കിടാറുണ്ടോ? എന്റെ ഭാര്യയ്ക്ക് മൂന്നാമതൊരു കുട്ടിയുണ്ടാകുന്നത് ഇഷ്ടമില്ല. ഞാന്‍ നിങ്ങള്‍ക്ക് മൂന്നാമതൊരു കുട്ടിയെ ഉണ്ടാക്കിതന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാകുമോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉദ്യോഗസ്ഥന്‍ യുവതിയോട് ചോദിച്ചത്.

കൂടാതെ ജനന നിയന്ത്രണത്തിന് ശസ്ത്രക്രിയ ചെയ്തിട്ടുണ്ടോ എന്നും തനിച്ച് ഹോങ്കോങിലേയ്ക്ക് പോകുന്നത് എന്തിനാണെന്നും ഉദ്യോഗസ്ഥന്‍ ചോദിച്ചതായും യുവതി പറഞ്ഞു.
Immigration, Indira Gandhi International Airport, Hong Kong, Sexual, Questions,

SUMMARY: A woman resident of Bengaluru was allegedly verbally sexually harassed by an immigration officer at Delhi's IGI airport, after which the Home Ministry placed him under suspension, a PTI report stated.

Keywords: Immigration, Indira Gandhi International Airport, Hong Kong, Sexual, Questions,


Post a Comment