Follow KVARTHA on Google news Follow Us!
ad

സിപിഎമ്മിനും കോടതിക്കും നന്ദി, സുധീരനു കോണ്‍ഗ്രസിന്റെ പിന്തുണ

മരട് നഗരസഭയ്ക്ക് കീഴില്‍ ബാറനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സിയ്ക്കുംThiruvananthapuram, M.M Hassan, KPCC, Press meet, CPM, Kerala,
തിരുവനന്തപുരം: (www.kvartha.com 04.03.2015) മരട് നഗരസഭയ്ക്ക് കീഴില്‍ ബാറനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സിയ്ക്കും പ്രസിഡന്റ് വി എം സുധീരനുമെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സുധീരനു പാര്‍ട്ടിക്കുള്ളില്‍ ഇടക്കാലത്തു നഷ്ടപ്പെട്ട ജീവന്‍ തിരിച്ചു നല്‍കി. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി ഇപ്പോള്‍ സുധീരനെ പിന്തുണയ്ക്കുകയും ഹൈക്കോടതിക്കെതിരെ കടന്നാക്രണം നടത്തുകയുമാണ്.

മുമ്പൊക്കെ കോടതികള്‍ക്കെതിരെ സംസാരിക്കാന്‍ ഭയന്നിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ പ്രശ്‌നങ്ങളില്‍ കോടതിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചും പ്രതികരിച്ചും സിപിഎം നല്‍കിയ ധൈര്യം ഉപയോഗിച്ചാണ് ഇപ്പോള്‍ വിലസുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സുധീരനൊപ്പം കോടതിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ ഈ പിന്തുണയും വീറും പ്രകടമായിരുന്നു.

സുധീരന്റെ കെപിസിസിയില്‍ വൈസ്പ്രസിഡന്റ് ആയിരുന്നുകൊണ്ട് എ ഗ്രൂപ്പിനു വേണ്ടി അദ്ദേഹത്തെ കടന്നാക്രമിച്ചിരുന്ന എം എം ഹസന്‍ ഉള്‍പ്പെടെയാണ് സുധീരനുവേണ്ടി രംഗത്തിറങ്ങിയത്. മബാര്‍ പ്രശ്‌നത്തില്‍ സുധീരനെ ഒറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണച്ചു. മാത്രമല്ല, കോടതി അദ്ദേഹത്തിന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി നടത്തിയ പരാമര്‍ശങ്ങളില്‍ വിയോജിപ്പ് അറിയിക്കുകയും ചെയ്തു.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, ലതികാ സുഭാഷ്, അഡ്വ. സജീവ് ജോസഫ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അധികാര പരിധിയുടെ അതിരുകടക്കലാണ് കോടതിയുടേതെന്ന് സുധീരനുള്‍പ്പെടെയുള്ളവര്‍ തുറന്നടിച്ചത് സിപിഎം മാതൃകയാണ്. പക്ഷേ, അത് കോടതിയെ നിന്ദിക്കലോ കോടതിയലക്ഷ്യമോ അല്ലെന്ന് ഇപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോടതി വിധികളെ വിമര്‍ശിക്കുന്ന സിപിഎം രീതിയെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുപക്ഷേ, പഴങ്കഥ. ജനനന്മയെയും പൊതുതാല്‍പര്യത്തെയും മുന്‍നിര്‍ത്തിയാണ് കെ.പി.സി.സി ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും ഉത്തരവാദിപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇനിയും നല്‍കാന്‍ മടിക്കില്ലെന്നുമാണു സുധീരന്‍ തുറന്നടിച്ചത്.


കോടതി പരാമര്‍ശത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്
അക്കാര്യം പിന്നീട് പറയാമെന്നും കാര്യങ്ങള്‍ കൂടുതല്‍ പരിശോധിച്ച് വരികയാണെന്നുമാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. അതായത് കോടതിയുടെ പരാമര്‍ശങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും തനിക്ക് പാര്‍ട്ടിയില്‍ സ്വാധീനം തിരിച്ചുപിടിക്കാനും ഒരേസമയം സുധീരനു സാധിച്ചതായാണു വിലയിരുത്തപ്പെടുന്നത്.
High Court against Sudheeran ; But Congress for it's President after a short Break,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: High Court against Sudheeran ; But Congress for it's President after a short Break, Thiruvananthapuram, M.M Hassan, KPCC, Press meet, CPM, Kerala.

Post a Comment