Follow KVARTHA on Google news Follow Us!
ad

വനിതാ കമ്മീഷന്‍ മാനം കാത്തു; ഇനി കേരള സ്ത്രീക്കു നല്ല കാലം

കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സന്തോഷിക്കാന്‍ ഒരു അവസരം. സംസ്ഥാന വനിതാ കമ്മീഷനാണ് ഈ അഹ്ലാദാനുഭവത്തിന് Red beacon lamps, Glad News, Kerala, Kerala Women Commission, KWC, Glad news for women in Kerala; KWC members are entitled to use red beacon lamps.
തിരുവനന്തപുരം: (www.kvartha.com 03/03/2015) കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സന്തോഷിക്കാന്‍ ഒരു അവസരം. സംസ്ഥാന വനിതാ കമ്മീഷനാണ് ഈ അഹ്ലാദാനുഭവത്തിന് അവസമൊരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെല്ലാം സുഭിക്ഷമായി ജീവിക്കാനുള്ള പദ്ധതികളെന്തെങ്കിലും നടപ്പാക്കുന്നുവെന്നോ, സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുന്നതുവരെ നിരാഹാരസമരം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചുവെന്നോ തെറ്റിദ്ധരിക്കരുതെന്നു മാത്രം. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ഉപയോഗിക്കാന്‍ നിയമം അനുവദി ക്കുന്നുണ്ടെന്നാണ് ഉത്തരവുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ വെളിപ്പെടുത്തിയിരിക്കുന്നത്.

പക്ഷേ, അത്ര ചെറിയ കാര്യമായി ഈ കാര്യത്തെ കാണാനും പറ്റില്ല. എന്തുകൊണ്ടെന്നാല്‍ കേരള സ്ത്രീയുടെ മാനം രക്ഷിക്കാനുള്ള ഏക തടസമാണു നീങ്ങിയിരിക്കുന്നത്. അത് ഈ ചുവപ്പുലൈറ്റായിരുന്നു. ചുവപ്പു ലൈറ്റിന്റെ കാര്യത്തില്‍ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം എന്താണെന്നും കമ്മീഷന്‍ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. ''ഇക്കാര്യം അറിഞ്ഞുകൂടാത്ത ചില മാധ്യമങ്ങള്‍ അംഗങ്ങള്‍ യാത്രചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് അതില്‍ ബീക്കണ്‍ ലാമ്പ് ഉപയോഗിച്ചിരിക്കുന്നതു നിയമവിരുദ്ധമാണെന്നു വാര്‍ത്ത പ്രചരിപ്പിച്ച സാഹചര്യത്തിലാണ് ബന്ധപ്പെട്ട ഉത്തരവുകള്‍ ഉദ്ധരിച്ചു കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാക്കമ്മിഷന്‍ അദ്ധ്യക്ഷയ്ക്കു മന്ത്രിയുടെ പദവിയും അംഗങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കറുടെ പദവിയുമാണു സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഏറ്റവും ഒടുവില്‍ 2013 ഒക്‌റ്റോബര്‍ 19നു ഇറങ്ങിയ ജി.ഒ. (എം.എസ്.) 86/2013/എസ്.ജെ.ഡി. നമ്പര്‍ സര്‍ക്കാരുത്തരവും ഇക്കാര്യം ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്.'' കമ്മീഷന്‍ വിശദീകരിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പ് 2013 മാര്‍ച്ച് 19നു പുറപ്പെടുവിച്ച ജി.ഒ (പി) 28/2014/ട്രാന്‍. നമ്പര്‍ ഉത്തരവാണ് ബീക്കണ്‍ ലാമ്പുകളുടെ ഉപയോഗം സംബന്ധിച്ചുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നത്. ഇതുപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന മന്ത്രിമാര്‍ക്ക് ഫളാഷോടുകൂടിയ ചുവന്ന ബീക്കണും ഷെഡ്യൂള്‍ രണ്ടില്‍ പെടുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഫ്‌ളാഷ് ഇല്ലാത്ത ചുവന്ന ബീക്കണും ആണ് അനുവദിച്ചിട്ടുള്ളത്.

ഇതേ ഉത്തരവിന്റെ രണ്ട് എന്നു നമ്പരിട്ട ഖണ്ഡികയില്‍, ഷെഡ്യൂള്‍ ഒന്നിലും രണ്ടിലും ഉള്ള സ്ഥാനങ്ങളുടെ റാങ്കോ പദവിയോ അവകാശങ്ങളോ ഔപചാരികമായി അനുവദിച്ചിട്ടുള്ള എല്ലാ അധികാരികള്‍ക്കും അതതു പദവിക്ക് അനുസരിച്ചുള്ള ബീക്കണ്‍ ലാമ്പ് ഉപയോഗിക്കാം എന്നു വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷന്‍ അദ്ധ്യക്ഷയും അംഗങ്ങളും ഇതനുസരിച്ച് അര്‍ഹമായ ബീക്കണുകള്‍ ഉപയോഗിക്കുന്നുണ്ട്- ഇത്രയുമൊക്കെ പറഞ്ഞിത് എന്തിനാണെന്നു മനസിലായില്ലെങ്കില്‍ മാധ്യമങ്ങള്‍ എന്തു ചെയ്യണം എന്നും നിര്‍ദേശം നല്‍കുന്നുണ്ട് കമ്മീഷന്‍. അതായത്, അബദ്ധങ്ങള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. തീര്‍ന്നില്ല, ഇത്തരം പ്രചാരണങ്ങളില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും കമ്മിഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

പിന്നേ, കെ.സി. റോസക്കുട്ടി ടീച്ചറിനും കെ.എ. തുളസിക്കും കോണ്‍ഗ്രസും ലിസി ജോസിനു കേരള കോണ്‍ഗ്രസും നൂര്‍ബിന റഷീദിന് മുസ് ലിം ലീഗും നല്‍കിയ ചുവന്ന ലൈറ്റിനേക്കുറിച്ച് ഓര്‍ത്ത് ഉറക്കം വരാതിരിക്കുവല്ലേ കേരളത്തിലെ ആം ആദ്മി എന്നു തിരിച്ചു ചോദിക്കാന്‍ ഓപ്ഷനില്ല. എങ്കിലും, ഓരോ ദിവസവും പരസ്യമായും അല്ലാതെയും മാനംകെടുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു സംസ്ഥാനത്ത് വനിതാ കമ്മീഷന്‍ പ്രഭ്വികള്‍ ഉത്കണ്ഠപ്പെടുന്നത് സ്വന്തം കാറിലെ ചുവന്ന ലൈറ്റിനേക്കുറിച്ചാണല്ലോ എന്ന് ഈ ജനം ഓര്‍ക്കാതിരിക്കില്ല.

Red beacon lamps, Glad News, Kerala Women Commission, KWC,  Glad news for women in Kerala; KWC members are entitled to use red beacon lamps.

Red beacon lamps, Glad News, Kerala Women Commission, KWC,  Glad news for women in Kerala; KWC members are entitled to use red beacon lamps

Red beacon lamps, Glad News, Kerala Women Commission, KWC,  Glad news for women in Kerala; KWC members are entitled to use red beacon lamps

Red beacon lamps, Glad News, Kerala Women Commission, KWC,  Glad news for women in Kerala; KWC members are entitled to use red beacon lamps

Red beacon lamps, Glad News, Kerala Women Commission, KWC,  Glad news for women in Kerala; KWC members are entitled to use red beacon lamps

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Red beacon lamps, Glad News, Kerala Women Commission, KWC,  Glad news for women in Kerala; KWC members are entitled to use red beacon lamps.

Post a Comment