Follow KVARTHA on Google news Follow Us!
ad

ഗെയിംസ് അഴിമതി: രണ്ടാഴ്ചയ്ക്കുള്ളില്‍ വസ്തുത അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദേശം

ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്തി രണ്ടാഴ്ചയക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. National Games, Court, CBI, Shivakumar, Court Order, Kerala, High Court.
കൊച്ചി: (www.kvartha.com 06/03/2015) ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്തി രണ്ടാഴ്ചയക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. ഗെയിംസ് നടത്തിപ്പില്‍ അഴിമതി ആരോപിച്ച് വി ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്.

കേസുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗെയിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേശീയ ഗെയിസ് പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍, ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി, ദേശീയ ഗെയിസ് ടെക്‌നിക്കല്‍ കോണ്ടാക്ട് കമ്മറ്റി, ദേശീയ ഗെയിസ് പ്രോഗ്രാം കമ്മറ്റി ചോയര്‍മാന്‍, ദേശീയ ഗെയിസ് ടെക്‌നിക്കല്‍ കോണ്ടാക്ട് കമ്മറ്റി ചെയര്‍മാന്‍ കെ. മുരുകന്‍, സി.ബി.ഐ എന്നീ എതിര്‍ കക്ഷികള്‍ക്കു നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 

National Games, Court, CBI, Shivakumar, Court Order, Kerala, High Court.കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്ന് വിലയിരുത്തിയ കോടതി മുഖ്യമന്ത്രിക്കും, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നോട്ടീസ് അയക്കേണ്ടതില്ലെന്നും ഉത്തരവിട്ടു. ശിവന്‍കുട്ടി എം.എല്‍.എ യുടെ പരാതിയില്‍, അഴിമതി നടത്തിയതാരെന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും അതിനാല്‍ വസ്തുതാന്വേഷണം കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഏതെല്ലാം വ്യക്തികളാണ് അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നോ ഏത് തരത്തിലുള്ള അഴിമതിയാണ് നടത്തിയതെന്നോ പരാതിയില്‍ വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടികാട്ടി. 

കേസുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഹര്‍ജിയിലെ ഇടക്കാല ആവശ്യം പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്നു കോടതി ഉത്തരവിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National Games, Court, CBI, Shivakumar, Court Order, Kerala, High Court.

Post a Comment